---
title: "ഇനി തൃശ്ശൂരിലേക്ക്, മേമുണ്ടയുടെ വിജയഗാഥ, ഭാഷ നല്ല നാടകം ഇഷാൻ നല്ല നടൻ"
english_title: "Memunda success story, Kozhikode Revenue Arts Festival, Drama"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328089/memunda-success-story-kozhikode-revenue-arts-festival-drama"
published_at: "2025-11-26T23:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69273a3613e06_memunda.jpg"
keywords: []
---

# ഇനി തൃശ്ശൂരിലേക്ക്, മേമുണ്ടയുടെ വിജയഗാഥ, ഭാഷ നല്ല നാടകം ഇഷാൻ നല്ല നടൻ

> **Lead Summary:** **കൊയിലാണ്ടി: **ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ നാടക മത്സരത്തിൽ മേമുണ്ടയുടെ വിജയഗാഥ. യുദ്ധത്തിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ കഥയാണ് മേമുണ്ടയുടെ ഭാഷ എന്ന നാടകം.

## Article Content

**കൊയിലാണ്ടി: **ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ നാടക മത്സരത്തിൽ മേമുണ്ടയുടെ വിജയഗാഥ. യുദ്ധത്തിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ കഥയാണ് മേമുണ്ടയുടെ ഭാഷ എന്ന നാടകം.

ആഴക്കടലിന്റ നേരറിയുന്ന അരയൻ ഒരിക്കലും കുഞ്ഞൻ മീനുകളെ പിടിക്കാറില്ല. വലയിൽ കുടുങ്ങിയാൽ തുറന്ന് വിടും.തിന്നാനല്ലാതെ കൊല്ലുന്ന ഏകജീവി മനുഷ്യനാണന്ന് ഭാഷയിലെ അരയൻ പറയുന്നുണ്ട്.

ജിനോ ജോസഫ്‌ രചനയും സംവിധാനവും നിർവഹിച്ച നാടകം ഒന്നാം സ്ഥാനം നേടി. ഗാസയുടെ നിലക്കാത്ത യുദ്ധ ദുരിതങ്ങളെ ഓർമ്മിപ്പിക്കുന്ന നാടകം പ്രേക്ഷക ശ്രദ്ധ നേടി. 

ഭാഷ എന്ന നാടകത്തിൽ യുദ്ധ ഭീകരത അടയാളപ്പെടുത്തിയ ദേശാഭിമാനപത്രവും. ഗാസയിലെ കുരുതി ചിത്രീകരിച്ച പത്രത്തിന്റെ ഒന്നാം പേജ് പ്രേക്ഷകന് മുന്നിൽ അരങ്ങിന്റെ കാഴ്ചയായി.

കടലിൽ ഒഴുകിയെത്തിയ കുട്ടിക്ക് നൽകിയ സഹാനുഭൂതിയുടെ പൊതിച്ചോറിനൊപ്പമാണ് ഗാസയുടെ യുദ്ധഭീകരത ഓർമ്മിപ്പിക്കുന്ന പത്ര താളുകൾ തെളിഞ്ഞത്. അതിര്കളില്ലാത്ത സ്നേഹമാണ് ഭാഷയെന്ന് നാടകം ഉദ്ഘോഷിക്കുന്നു.

ടയാഷിൻ റാം പിഎം ഫിദൽ ഗൗതം,നിയ നെസ് വ, ഇഷാൻ, സിയാര , എസ് പാർവണ, വി കെ നീഹാർ ഗൗതം, കെഎ ശ്യാംദേവ്, അലൻ ഗോവിന്ദ്,  ഹരിദേവ് ഒതയോത്ത് എന്നിവരാണ് അഭിനേതാക്കൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328089/memunda-success-story-kozhikode-revenue-arts-festival-drama)