---
title: "വെൽഡിങ് ജോലി ചെയ്യുന്നതിനിടെ അപകടം; കമ്പി വൈദ്യുതലൈനിൽ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം"
english_title: "Young man dies tragically after being shocked in welding accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328085/young-man-dies-tragically-after-being-shocked-in-welding-accident"
published_at: "2025-11-26T22:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69273492cf4d0_tvm.jpg"
keywords: []
---

# വെൽഡിങ് ജോലി ചെയ്യുന്നതിനിടെ അപകടം; കമ്പി വൈദ്യുതലൈനിൽ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: **വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മലയിൻകീഴ്-മഞ്ചാടി റോഡിൽ മഞ്ചാടി സ്കൂളിന് സമീപത്തെ ബ്യൂട്ടി പാർലറിൽ വെൽഡിങ് ജോലിയ്ക്കിടെയാണ് അപകടമുണ്ടായത്. കരമന നെടുങ്കാട് സ്വദേശി ബാലരാമപുരം ആലുവിളയിൽ താമസിക്കുന്ന വെങ്കിടേഷ് ആണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മലയിൻകീഴ്-മഞ്ചാടി റോഡിൽ മഞ്ചാടി സ്കൂളിന് സമീപത്തെ ബ്യൂട്ടി പാർലറിൽ വെൽഡിങ് ജോലിയ്ക്കിടെയാണ് അപകടമുണ്ടായത്. കരമന നെടുങ്കാട് സ്വദേശി ബാലരാമപുരം ആലുവിളയിൽ താമസിക്കുന്ന വെങ്കിടേഷ് ആണ് മരിച്ചത്.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ രണ്ടാം നിലയിലായിരുന്നു വെൽഡിംഗ് ജോലി നടന്നിരുന്നത്. ഇവിടെ നീളമുള്ള കമ്പി എടുത്ത് ഉയർത്തിയ സമയത്ത് കെട്ടിടത്തിന് മുകളിലൂടെ പോവുന്ന 11 കെവി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഷോക്കടിച്ച് തെറിച്ച് വീണ വെങ്കിടേഷിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : ഐശ്വര്യ. ഏക മകൾ : വൈഗ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328085/young-man-dies-tragically-after-being-shocked-in-welding-accident)