---
title: "ഡല്‍ഹി സ്‌ഫോടനം; മുഖ്യപ്രതി ഡോ ഉമറിന് സംരക്ഷണം നല്‍കിയ ആൾ അറസ്റ്റില്‍, അറസ്റ്റിലാകുന്ന ഏഴാമത്തെ പ്രതി"
english_title: "nia confirmed 7th arrest in red fort incident at delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328052/nia-confirmed-7th-arrest-in-red-fort-incident-at-delhi"
published_at: "2025-11-26T18:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926f77271af2_arrest.jpg"
keywords: []
---

# ഡല്‍ഹി സ്‌ഫോടനം; മുഖ്യപ്രതി ഡോ ഉമറിന് സംരക്ഷണം നല്‍കിയ ആൾ അറസ്റ്റില്‍, അറസ്റ്റിലാകുന്ന ഏഴാമത്തെ പ്രതി

> **Lead Summary:** **ന്യൂഡല്‍ഹി: ( **[www.truevisionnews.com]** **ഡല്‍ഹി സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി ഡോ ഉമര്‍ ഉന്‍ നബിക്ക് സഹായം ചെയ്ത ഫരീദാബാദ് സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി ഹരിയാനയിൽ അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ ദോജ് നിവാസി സോയബിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**ന്യൂഡല്‍ഹി: ( **[www.truevisionnews.com]** **ഡല്‍ഹി സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി ഡോ ഉമര്‍ ഉന്‍ നബിക്ക് സഹായം ചെയ്ത ഫരീദാബാദ് സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി ഹരിയാനയിൽ അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ ദോജ് നിവാസി സോയബിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഡല്‍ഹി ഭീകര ബോംബ് സ്‌ഫോടനത്തിന് മുമ്പ് എല്ലാത്തരം സഹായവും ഉമറിന് ചെയ്ത് നല്‍കിയത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. വൈറ്റ് കോളര്‍ ഭീകരതയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ എൻഐഎ അറസ്റ്റ് ചെയ്ത ഏഴാമത്തെ പ്രതിയാണ് ഇയാള്‍.

'നവംബര്‍ 10ന് ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് പുറത്ത് നടന്ന നിരവധി പേര് കൊല്ലപ്പെട്ട കാര്‍ ബോംബ് സ്‌ഫോടനത്തിന് മുമ്പായി ഭീകരന്‍ ഉമറിന് എല്ലാ സഹായവും നല്‍കിയത് ഇയാളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്' എന്നാണ് എൻഐഎ വക്താവ് വ്യക്തമാക്കിയത്. സംഭവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവർക്കുമായി അന്വേഷണം വ്യാപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328052/nia-confirmed-7th-arrest-in-red-fort-incident-at-delhi)