---
title: "ഷീബയുടെ മരണത്തിൽ ഞെട്ടി നാട്; അമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയത് മലയ്ക്ക് പോകാൻ മാലയിട്ട മകൻ"
english_title: "Suicide, death of housewife in Thaleekkara, Sheeba body cremated"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328044/suicide-death-of-housewife-in-thaleekkara-sheeba-body-cremated"
published_at: "2025-11-26T17:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926e88091282_sheeba.jpg"
keywords: []
---

# ഷീബയുടെ മരണത്തിൽ ഞെട്ടി നാട്; അമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയത് മലയ്ക്ക് പോകാൻ മാലയിട്ട മകൻ

> **Lead Summary:** **കോഴിക്കോട് : **ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതമെടുത്ത മകൻ മാലയൂരി അമ്മയുടെ ചിതയ്ക്ക് തീകൊളുത്തി. തളീക്കരയിൽ ഭർതൃവീട്ടിൽ ജീവനൊടുക്കിയ ഷീബയുടെ മൃതദേഹം സംസ്കരിച്ചു.

## Article Content

**കോഴിക്കോട് : **ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതമെടുത്ത മകൻ മാലയൂരി അമ്മയുടെ ചിതയ്ക്ക് തീകൊളുത്തി. തളീക്കരയിൽ ഭർതൃവീട്ടിൽ ജീവനൊടുക്കിയ ഷീബയുടെ മൃതദേഹം സംസ്കരിച്ചു.

പട്ടർകുളങ്ങര സ്വദേശി ആയിനുകുന്നുമ്മൽ ഷീബ(43)യെയാണ് ഇന്നലെ രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . വീട്ടിലെ അടുക്കളയുടെ പുറക് വശത്തായി ജനാലയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . അയൽവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഷീബയുടെ ശരീരം നിലത്ത് കുത്തിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു .

കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമികനിഗമനമെന്നാണ് നാട്ടുകാർ പറയുന്നത് . കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം നാല് മണിയോടെ ഭർതൃവീട്ടിൽ എത്തിച്ചു. വീട്ടിലെ പൊതുദർശനത്തിന് ശേഷം അഞ്ചുമണിയോടെ സംസ്കരിച്ചു.

ഭർത്താവ് : ആയിനുകുന്നുമ്മൽ ശശി , മക്കൾ: അശ്വതി , അക്ഷയ്

***(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328044/suicide-death-of-housewife-in-thaleekkara-sheeba-body-cremated)