---
title: "മൂകാഭിനയം 'ശബ്ദമുഖരിത'മായി; വിധി നിർണ്ണയത്തിൽ പക്ഷപാതിത്വമെന്ന് വ്യാപക പരാതിയുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും"
english_title: "64th Kozhikode Revenue District School Kalolsavam, widespread complaints of dumb acting and bias"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328035/64th-kozhikode-revenue-district-school-kalolsavam-widespread-complaints-of-dumb-acting-and-bias-new"
published_at: "2025-11-26T16:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926dcc8f0def_maiming.jpg"
keywords: []
---

# മൂകാഭിനയം 'ശബ്ദമുഖരിത'മായി; വിധി നിർണ്ണയത്തിൽ പക്ഷപാതിത്വമെന്ന് വ്യാപക പരാതിയുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും

> **Lead Summary:** **കൊയിലാണ്ടി : **ഹൈസ്കൂൾ വിഭാഗം മൂകാഭിനയം തുടങ്ങും മുമ്പേ വിധികർത്താക്കളുടെ നിക്പക്ഷതയിൽ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിരുന്നു.

## Article Content

**കൊയിലാണ്ടി : **ഹൈസ്കൂൾ വിഭാഗം മൂകാഭിനയം തുടങ്ങും മുമ്പേ വിധികർത്താക്കളുടെ നിക്പക്ഷതയിൽ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിരുന്നു.

മത്സരം സമാപിച്ചപ്പോൾ പിന്നെ ശബ്ദമുഖരിതമായി. വിധി നിർണ്ണയത്തിൽ പക്ഷപാതിത്വമെന്ന് വ്യാപക പരാതിയുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും പരസ്യമായി രംഗത്ത് വന്നു.

മൈമിങ് അവതരണത്തിൽ വിധികർത്താക്കൾക്കെതിരെ നിരവധി മത്സരാർത്ഥികൾ രംഗത്ത് എത്തിയിരിക്കുകയാണ്. നാടൻ പാട്ടിന്റെ വിധി കർത്താവാണ് മൂകാബിനയത്തിനായി ഇരുന്നത് എന്നാണ് രക്ഷിതാക്കൾ പരാതിപ്പെടുന്നത്.

ഒന്നാം സ്ഥാനം ലഭിച്ച മൂകാപിനയ ടീമിന്റെ വിധി കർത്താവ് അതെ ടീമിന്റെ പരിശീലകന്റെ സുഹൃത്താണെന്നും പണം നൽകി നേടിയ വിജയമാണ് ഇതെന്നുമാണ് മറ്റു ടീമികുൾ പറയുന്നത്.

വിധികർത്താവിനെ മുന്നേ തിരിച്ചറിഞ്ഞിട്ട് ഡിഡിയോട് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ല എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. മത്സരിച്ച 17 ടീമുകളിൽ ഒന്നാം സ്ഥാനം അർഹിക്കുന്ന മറ്റു ടീമുകൾ ഉണ്ടായിരുന്നിട്ടും വീഴ്ച പറ്റിയ ടീമിനാണ് ഇപ്പോൾ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്.

ഇതിൽ വിദ്യാർത്ഥികളും രക്ഷകർത്താക്കളും അസംതൃപ്തരാണ്. മാസങ്ങളോളം ആയുള്ള തങ്ങളുടെ കഷ്ടപ്പാടിന് ഒരു വിലയും ലഭിക്കുന്നില്ല മറിച്ച് പണം നൽകിയവർക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത് എന്നാണ് വളയം എസ്എസ്എസിലെ വിദ്യാർത്ഥികൾ പറയുന്നത്.

ഡിഡി മുഖേന പരാതി നൽകിയപ്പോൾ ആ പരാതിയെ നിസാരമായി തള്ളിക്കളയുകയായിരുന്നു. ഒരു ടീമിന് മാത്രമല്ല ഇതിൽ പരാതി ഉള്ളത് മറിച്ച് പങ്കെടുത്ത മറ്റെല്ലാ ടീമുകളും ഇതേ പരാതിയുമായി സംഘാടകരെ സമീപിക്കുകയാണ്.

സബ്ജില്ലാ മത്സരത്തിലും ഇതേ അവസ്ഥയെ നേരിട്ടിരുന്നു എന്നാണ് അവർ പറയുന്നത്. ഒന്നാം സ്ഥാനം ലഭിച്ച ടീമിലെ ഒരു വിദ്യാർത്ഥി അവതരണത്തിനിടെ കാൽ വഴുതി വീണിട്ടും അതൊന്നും കണക്കിൽ എടുക്കാതെയാണ് അവർക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.

ഈ വിധി നിർണയത്തിനെതിരെ പൂർണ്ണമായും എതിർത്തുകൊണ്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തെത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328035/64th-kozhikode-revenue-district-school-kalolsavam-widespread-complaints-of-dumb-acting-and-bias-new)