---
title: "'സിനിമ സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു, കൊട്ടേഷൻ കൊടുത്തത് പ്രവാസി വ്യവസായിയായ റാഫേൽ’; ആരോപണവുമായി ആക്രമിക്കപ്പെട്ട  സുനിൽ"
english_title: "Quotation allegations in the incident where Ragam Theater manager  Sunil stabbed "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328027/quotation-allegations-in-the-incident-where-ragam-theater-manager-sunil-stabbed"
published_at: "2025-11-26T15:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926d3a9c5bf4_rangam.jpg"
keywords: []
---

# 'സിനിമ സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു, കൊട്ടേഷൻ കൊടുത്തത് പ്രവാസി വ്യവസായിയായ റാഫേൽ’; ആരോപണവുമായി ആക്രമിക്കപ്പെട്ട  സുനിൽ

> **Lead Summary:** **തൃശൂർ : രാ**ഗം തീയറ്റർ നടത്തിപ്പുകാരൻ സുനിലിനെ വെട്ടിയ സംഭവത്തില്‍ പ്രവാസി വ്യവസായിയും സിനിമ നിർമാതാവുമായ റാഫേലിനെതിരെ ക്വട്ടേഷൻ ആരോപണം. ആക്രമിക്കപ്പെട്ട സുനില്‍ തന്നെയാണ് ആരോപണം ഉന്നയിക്കുന്നത്. കൊട്ടേഷൻ കൊടുത്തത് പ്രവാസി വ്യവസായിയായ റാഫേൽ എന്ന് രാഗം സുനിൽ പറഞ്ഞു.

## Article Content

**തൃശൂർ : രാ**ഗം തീയറ്റർ നടത്തിപ്പുകാരൻ സുനിലിനെ വെട്ടിയ സംഭവത്തില്‍ പ്രവാസി വ്യവസായിയും സിനിമ നിർമാതാവുമായ റാഫേലിനെതിരെ ക്വട്ടേഷൻ ആരോപണം. ആക്രമിക്കപ്പെട്ട സുനില്‍ തന്നെയാണ് ആരോപണം ഉന്നയിക്കുന്നത്. കൊട്ടേഷൻ കൊടുത്തത് പ്രവാസി വ്യവസായിയായ റാഫേൽ എന്ന് രാഗം സുനിൽ പറഞ്ഞു.

റാഫേലുമായി സിനിമ സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു. റാഫേലുമായി പണമിടപാടുണ്ട്. പണം തരാനുണ്ട്. റാഫേലിന് വേണ്ടി സിജോ പലതവണ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞവർഷം ഈസ്റ്റ് പൊലീസ് പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ഉണ്ടായില്ലെന്നും സുനിൽ വ്യക്തമാക്കി.

സുനിലിനെ വെട്ടിയ രണ്ട് ഗുണ്ടകൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനായിരുന്നു.

ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകിയ സിജോ നേരത്തെ പിടിയിലായിരുന്നു. ഒരു വർഷം മുമ്പ് തിയേറ്ററിൽ വന്ന് സുനിലിനെ ഭീക്ഷണിപ്പെടുത്തിയ കേസിൽ പ്രതിയാണ് സിജോ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328027/quotation-allegations-in-the-incident-where-ragam-theater-manager-sunil-stabbed)