പുതിയ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് വി എം സുധീരൻ

പുതിയ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന്  വി എം സുധീരൻ
Sep 27, 2021 07:57 PM | By Perambra Editor

ഹൈക്കമാൻഡിന്റെ അനുമായ നീക്കം പാളി. രാജിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ അറിയിച്ചു. താനുമായി ചർച്ച നടത്തിയതിൽ ഹൈക്കമാൻഡിന് നന്ദി അറിയിക്കുന്നുവെന്നും പുതിയ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും സുധീരൻ പ്രതികരിച്ചു.

തെറ്റായ ശൈലിയും അനഭിലഷണീയ നടപടിയുമാണ് തന്റെ പ്രതികരണത്തിന് കാരണമായതെന്നും പങ്കുവെച്ച തന്റെ ആശങ്കയാണെന്നും എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തെറ്റായ നടപടി തിരുത്താൻ ഹൈക്കമാൻഡ് ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും അതിനായി കാത്തിരിക്കുന്നുവെന്നും വി എം സുധീരൻ അഭിപ്രായപ്പെട്ടു.

ഉചിതമായ പരിഹാരം ഉണ്ടാകുമോ എന്നതാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വി എം സുധീരനുമായുള്ള കൂടിക്കാഴ്ച പോസിറ്റീവ് ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രതികരിച്ചു. വി എം സുധീരൻ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും സുധീരന്റെ രാജി ഗുരുതര വിഷയമല്ലെന്നും താരിഖ് അൻവർ അഭിപ്രായപ്പെട്ടു .

രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും തുടർന്ന് എഐസിസി അം​ഗത്വവും രാജിവച്ചത് കോൺ​ഗ്രസിന് തലവേദന ആയിരിക്കുകയാണ്. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം സുധീരൻ പറഞ്ഞു. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

VM Sudheeran said the new leadership did not live up to expectations

Next TV

Related Stories
കണ്ണൂർ തളിപ്പറമ്പില്‍ സിപിഎം പാർട്ടി നേൃത്വത്തെ വെല്ലുവിളിച്ച് നൂറിലേറെ പേർ പ്രകടനം നടത്തി

Oct 21, 2021 11:33 AM

കണ്ണൂർ തളിപ്പറമ്പില്‍ സിപിഎം പാർട്ടി നേൃത്വത്തെ വെല്ലുവിളിച്ച് നൂറിലേറെ പേർ പ്രകടനം നടത്തി

കണ്ണൂർ തളിപ്പറമ്പില്‍ സിപിഎം പാർട്ടി നേൃത്വത്തെ വെല്ലുവിളിച്ച് നൂറിലേറെ പേർ പ്രകടനം നടത്തി...

Read More >>
ആലപ്പുഴ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം; ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Oct 20, 2021 11:08 PM

ആലപ്പുഴ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം; ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

ആലപ്പുഴ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം; ആര്‍എസ്എസ് പ്രവര്‍ത്തകന്...

Read More >>
നിലപാട് പാര്‍ട്ടിയുടേത്; മന്ത്രി മുഹമ്മദ്‌ റിയാസിനൊപ്പം ഉറച്ച് മുഖ്യമന്ത്രി

Oct 20, 2021 07:11 PM

നിലപാട് പാര്‍ട്ടിയുടേത്; മന്ത്രി മുഹമ്മദ്‌ റിയാസിനൊപ്പം ഉറച്ച് മുഖ്യമന്ത്രി

എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിമാരുടെ ഓഫീസുകളില്‍ വരരുതെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി...

Read More >>
ലിന്റോ ജോസഫ് എം.എൽ.എയുടെ പേരിൽ തട്ടിപ്പ്; എസ്.ഡി.പി.ഐ. നേതാവിനെതിരേ കേസ്

Oct 17, 2021 11:19 AM

ലിന്റോ ജോസഫ് എം.എൽ.എയുടെ പേരിൽ തട്ടിപ്പ്; എസ്.ഡി.പി.ഐ. നേതാവിനെതിരേ കേസ്

ലിന്റോ ജോസഫ് എം.എൽ.എയുടെ പേരിൽ തട്ടിപ്പ്; എസ്.ഡി.പി.ഐ. നേതാവിനെതിരേ കേസ്...

Read More >>
ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല; പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്

Oct 15, 2021 01:28 PM

ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല; പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്

നിയമസഭയിൽ ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല, പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്....

Read More >>
കൊല്ലത്ത് എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടല്‍

Oct 14, 2021 09:05 PM

കൊല്ലത്ത് എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടല്‍

കൊല്ലം കടക്കലിൽ എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ്...

Read More >>
Top Stories