---
title: "നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ ...: സ്വർണവില ഇന്നും ഉയർന്നു, പവന് കൂടിയത് 640 രൂപ!"
english_title: "Gold price, Pawan price"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327961/gold-price-pawan-price"
published_at: "2025-11-26T11:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69269ade388e2_gold.jpg"
keywords: []
---

# നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ ...: സ്വർണവില ഇന്നും ഉയർന്നു, പവന് കൂടിയത് 640 രൂപ!

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 640 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ പവന് ഒറ്റയടിക്ക് 1400 രൂപ വർദ്ധിച്ച് വില 93,000 ത്തിവ് മുകളിലെത്തിയിരുന്നു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 640 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ പവന് ഒറ്റയടിക്ക് 1400 രൂപ വർദ്ധിച്ച് വില 93,000 ത്തിവ് മുകളിലെത്തിയിരുന്നു.

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 93,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

**ഇന്നത്തെ വില വിവരങ്ങൾ**

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11725 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9645 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7510 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4845 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. വെള്ളിയുടെ വില ഇന്ന് 167 രൂപയായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327961/gold-price-pawan-price)