---
title: "തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിന്‍റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും"
english_title: "Supreme Court to consider Kerala's petition for radical voter list revision today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327913/supreme-court-to-consider-keralas-petition-for-radical-voter-list-revision-today"
published_at: "2025-11-26T08:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926668d5a4a1_court.jpg"
keywords: []
---

# തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിന്‍റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

> **Lead Summary:** ** **തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം ചോദ്യം ചെയ്തുള്ള കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകിയിരുന്നു.

## Article Content

** **തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം ചോദ്യം ചെയ്തുള്ള കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപടികൾ നീട്ടിവെക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എസ് ഐ ആർ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി പി ഐ എം അടക്കം വിവിധ രാഷ്ട്രീയ പാർട്ടികൾ നൽകിയ ഹർജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

അതേസമയം കേസിന് ഹാജരാകാതെ നീട്ടിക്കൊണ്ടു പോവാനുള്ള ശ്രമമാണ് കേന്ദ്രസർക്കാരിന്‍റേതെന്ന് അഭിഭാഷകർ ആരോപിച്ചു. ബി എല്‍ ഓമാരുടെ മാനസിക സമ്മർദ്ദവും ആത്മഹത്യയും അടക്കമുള്ള വിഷയങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കോടതിയുടെ ഇടപെടൽ നിർണായകമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327913/supreme-court-to-consider-keralas-petition-for-radical-voter-list-revision-today)