---
title: "പ്രണയം വീട്ടുകാർ എതിർത്തു, പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടി, കമിതാക്കളെ ബിഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി"
english_title: "BSF arrests suitors who fled from Pakistan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327908/bsf-arrests-suitors-who-fled-from-pakistan"
published_at: "2025-11-26T07:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69265a3ab9170_ARREST.jpg"
keywords: []
---

# പ്രണയം വീട്ടുകാർ എതിർത്തു, പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടി, കമിതാക്കളെ ബിഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി

> **Lead Summary:** പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. പോപത് കുമാർ , ഗൗരി എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. രാത്രി മുഴുവൻ നടന്ന‍ാണ് ഇവർ അതിർത്തിയിലെത്തിയത്.

## Article Content

പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. പോപത് കുമാർ , ഗൗരി എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. രാത്രി മുഴുവൻ നടന്ന‍ാണ് ഇവർ അതിർത്തിയിലെത്തിയത്.

അതിർത്തിയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള മിഥി എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. വീട്ടുകാർ എതിർത്തതിനാലാണ് ഒളിച്ചോടിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ഭുജിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ 2 മാസത്തിനുള്ളിലുണ്ടായ സമാനമായ രണ്ടാമത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 8ന് സിന്ധ് പ്രവിശ്യയിൽ നിന്നുള്ള താര രൺമാൽ ഭിൽ എന്ന യുവാവിനെയും മീന എന്ന യുവതിയെയും ഇതുപോലെ പൊലീസ് പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327908/bsf-arrests-suitors-who-fled-from-pakistan)