---
title: "കൊച്ചുമകനോടൊപ്പം നടക്കുന്നതിനിടെ മുന്‍ എംഎല്‍എയെ  കാറിടിച്ച് വീഴ്ത്തി; നില ഗുരുതരം"
english_title: "Former MLA hit by car; condition critical"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327897/former-mla-hit-by-car-condition-critical"
published_at: "2025-11-25T22:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6925db3eaa918_accident.jpg"
keywords: []
---

# കൊച്ചുമകനോടൊപ്പം നടക്കുന്നതിനിടെ മുന്‍ എംഎല്‍എയെ  കാറിടിച്ച് വീഴ്ത്തി; നില ഗുരുതരം

> **Lead Summary:** നാസിക്കില്‍ ശിവസേനയുടെ മുന്‍ എംഎല്‍എയെ കാറിടിച്ചുവീഴ്ത്തി. ഇഗത്പുരിയിലെ മുന്‍ എംഎല്‍എയായ നിര്‍മല ഗാവിത്തിനെയാണ് കൊച്ചുമകനോടൊപ്പം നടക്കുന്നതിനിടെ കാറിടിച്ച് വീഴ്ത്തിയത്.

## Article Content

നാസിക്കില്‍ ശിവസേനയുടെ മുന്‍ എംഎല്‍എയെ കാറിടിച്ചുവീഴ്ത്തി. ഇഗത്പുരിയിലെ മുന്‍ എംഎല്‍എയായ നിര്‍മല ഗാവിത്തിനെയാണ് കൊച്ചുമകനോടൊപ്പം നടക്കുന്നതിനിടെ കാറിടിച്ച് വീഴ്ത്തിയത്.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ നിര്‍മല സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒപ്പമുണ്ടായിരുന്ന കൊച്ചുമകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറോടിച്ചിരുന്നയാള്‍ വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് കൊച്ചുമകനൊപ്പം റോഡരികിലൂടെ നടക്കുന്നതിനിടെയാണ് നിര്‍മലയെ പിറകില്‍നിന്നെത്തിയ കാറിടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ സംശയമുണര്‍ത്തുന്നതാണെന്നും മുന്‍ എംഎല്‍എയെ മനഃപൂര്‍വം കാറിടിപ്പിച്ചതാണെന്നും ബന്ധുക്കള്‍ സംശയിക്കുന്നുണ്ട്.

സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കാറോടിച്ചയാളെ പോലീസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനം തിരിച്ചറിഞ്ഞെങ്കിലും ഡ്രൈവറെ ഇപ്പോഴും കണ്ടെത്താന്‍ കഴിയാത്തതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327897/former-mla-hit-by-car-condition-critical)