---
title: "'കോലി ക്യാപ്റ്റനായ കാലത്തെ ഊര്‍ജവും ആത്മവിശ്വാസവും ഇന്നില്ല; ഏത് സാഹചര്യത്തിലും ടീമിന് വിജയിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിപ്പിച്ചിരുന്നു' - ശ്രീവത്സ് ഗോസ്വാമി"
english_title: "kohli test cricket continued former player opinion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327831/kohli-test-cricket-continued-former-player-opinion"
published_at: "2025-11-25T15:09:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692579c859606_virat_kohli.jpg"
keywords: []
---

# 'കോലി ക്യാപ്റ്റനായ കാലത്തെ ഊര്‍ജവും ആത്മവിശ്വാസവും ഇന്നില്ല; ഏത് സാഹചര്യത്തിലും ടീമിന് വിജയിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിപ്പിച്ചിരുന്നു' - ശ്രീവത്സ് ഗോസ്വാമി

> **Lead Summary:** **ന്യൂഡല്‍ഹി: ( **[www.truevisionnews.com]** ) **വിരാട് കോലി ടെസ്റ്റില്‍ തുടര്‍ന്ന് കളിക്കണമായിരുന്നുവെന്ന് മുന്‍ രഞ്ജിതാരം ശ്രീവത്സ് ഗോസ്വാമി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ഇന്ത്യയുടെ മോശം പ്രകടനത്തിനിടെയാണ് ഗോസ്വാമിയുടെ അഭിപ്രായ പ്രകടനം. ഏകദിനത്തില്‍ നിന്ന് വിരമിച്ച് കോലി ടെസ്റ്റില്‍ തുടരണമായിരുന്നു എന്നാണ് ഗോസ്വാമി പറഞ്ഞത്.

## Article Content

**ന്യൂഡല്‍ഹി: ( **[www.truevisionnews.com]** ) **വിരാട് കോലി ടെസ്റ്റില്‍ തുടര്‍ന്ന് കളിക്കണമായിരുന്നുവെന്ന് മുന്‍ രഞ്ജിതാരം ശ്രീവത്സ് ഗോസ്വാമി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ഇന്ത്യയുടെ മോശം പ്രകടനത്തിനിടെയാണ് ഗോസ്വാമിയുടെ അഭിപ്രായ പ്രകടനം. ഏകദിനത്തില്‍ നിന്ന് വിരമിച്ച് കോലി ടെസ്റ്റില്‍ തുടരണമായിരുന്നു എന്നാണ് ഗോസ്വാമി പറഞ്ഞത്.

കോലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ ഇന്ത്യന്‍ ടീമിനുണ്ടായിരുന്ന ആത്മവിശ്വാസവും ഊര്‍ജവും ഇപ്പോഴത്തെ ടീമിനില്ലെന്നം അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ന്യൂസീലന്‍ഡിനോട് ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ഇന്ത്യ, നാട്ടില്‍ മറ്റൊരു പരമ്പര തോല്‍വിയുടെ വക്കിലാണ്.

'വിരാട് ഏകദിനങ്ങള്‍ കളിക്കുന്നത് നിര്‍ത്തി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് തുടരണമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. ഒരു കളിക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല, ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും അഭിനിവേശവും അത്ര മാത്രമായിരുന്നു. ഏത് സാഹചര്യത്തിലും ടീമിന് വിജയിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിപ്പിച്ചിരുന്നു.' - ഗോസ്വാമി എക്‌സില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327831/kohli-test-cricket-continued-former-player-opinion)