---
title: "കോളജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; കാമുകനും സുഹൃത്തും അറസ്റ്റിൽ"
english_title: "two arrested for threatening and sexually assaulting a student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327826/two-arrested-for-threatening-and-sexually-assaulting-a-student"
published_at: "2025-11-25T15:01:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69257834d5952_sexual_harassment.jpg"
keywords: []
---

# കോളജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; കാമുകനും സുഹൃത്തും അറസ്റ്റിൽ

> **Lead Summary:** **കളിയിക്കാവിള: ( **[www.truevisionnews.com]** ) ** കോളജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ബലാൽക്കാരം ചെയ്ത കേസിൽ കാമുകന്‍റെ സുഹൃത്തും കാമുകനും അറസ്റ്റിലായി. മടിച്ചൽ കൊക്കുടിവിള സ്വദേശി സജിൻ, മടിച്ചൽ വട്ടവിള സ്വദേശി അജിൻ എന്നിവരെ തഞ്ചാവൂരിൽ നിന്ന് മാർത്താണ്ഡം ഓൾ വുമൺ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കളിയിക്കാവിള: ( **[www.truevisionnews.com]** ) ** കോളജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ബലാൽക്കാരം ചെയ്ത കേസിൽ കാമുകന്‍റെ സുഹൃത്തും കാമുകനും അറസ്റ്റിലായി. മടിച്ചൽ കൊക്കുടിവിള സ്വദേശി സജിൻ, മടിച്ചൽ വട്ടവിള സ്വദേശി അജിൻ എന്നിവരെ തഞ്ചാവൂരിൽ നിന്ന് മാർത്താണ്ഡം ഓൾ വുമൺ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന് ശേഷം വീട്ടിൽ ആളൊഴിഞ്ഞ സമയം ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിയെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചു. കളിയിക്കാവിള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലൈംഗികാതിക്രമം നടന്ന കാര്യം അറിയുന്നത്. തുടർന്ന് നടത്തിയ തെരച്ചലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

മറ്റൊരു സംഭവത്തിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് റെയിൽവേ പൊലീസ്. തിരുവനന്തപുരം കീഴാരൂർ സ്വദേശി സജീവാണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആയിരുന്നു സംഭവം.

പൂനെ - കന്യാകുമാരി എക്സ്പ്രസ്സിൽ തൃശ്ശൂരിലേക്ക് പോകാൻ എത്തിയതായിരുന്നു പെൺകുട്ടി. സംഭവ സ്ഥലത്തും സമൂഹ മാധ്യമത്തിലും പെണ്‍കുട്ടി ശക്തമായി പ്രതികരിച്ചിരുന്നു. കുറ്റകൃത്യത്തിന്‍റെ വീഡിയോ ഉൾപ്പെടെ പെൺകുട്ടി പങ്കുവച്ചിരുന്നു. പ്രതിയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327826/two-arrested-for-threatening-and-sexually-assaulting-a-student)