---
title: "നെല്ലിക്കാ മധുരം; കലോത്സവ നഗരിയിൽ രാധാകൃഷ്ണേട്ടന് ആദ്യം കയ്പ് പിന്നെയും ...."
english_title: "Kozhikode Revenue Kalolsavam, trade in Kalolsava Nagari, gooseberry sweets"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327793/kozhikode-revenue-kalolsavam-trade-in-kalolsava-nagari-gooseberry-sweets"
published_at: "2025-11-25T13:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692560d7deb9e_nellikka.jpg"
keywords: []
---

# നെല്ലിക്കാ മധുരം; കലോത്സവ നഗരിയിൽ രാധാകൃഷ്ണേട്ടന് ആദ്യം കയ്പ് പിന്നെയും ....

> **Lead Summary:** **കൊയിലാണ്ടി: **ആരുടെ മുന്നിലും കൈ നീട്ടില്ല, അത് ഉറച്ചുതന്നെയുള്ള തീരുമാനമാ....... എന്തെലും വിറ്റ് ജീവിക്കും എരുമ്പൊയിക്കാരൻ രാധാകൃഷ്ണൻ അങ്ങിനെ സ്കൂൾ പരിസരങ്ങളിൽ നെല്ലിക്കയും നാരങ്ങയും മാങ്ങയും ഒക്കെ വിൽക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി.

## Article Content

**കൊയിലാണ്ടി: **ആരുടെ മുന്നിലും കൈ നീട്ടില്ല, അത് ഉറച്ചുതന്നെയുള്ള തീരുമാനമാ....... എന്തെലും വിറ്റ് ജീവിക്കും എരുമ്പൊയിക്കാരൻ രാധാകൃഷ്ണൻ അങ്ങിനെ സ്കൂൾ പരിസരങ്ങളിൽ നെല്ലിക്കയും നാരങ്ങയും മാങ്ങയും ഒക്കെ വിൽക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി.

കൊയിലാണ്ടിയിൽ അഞ്ചുനാൾ ജില്ലയിലെ കൗമാരക്കാരുടെ കലോത്സവമാണെന്ന് കേട്ടപ്പോൾ പിന്നെ കോഴിക്കോട് പോയി അഞ്ച് കിലോ നെല്ലിക്ക വാങ്ങിയതാണ്. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിൽക്കാൻ.

ഉപ്പിലിട്ട നെല്ലിക്ക കുപ്പിയിലാക്കി വിൽക്കുന്നവർ ഒന്നിന് അഞ്ച് രൂപ വാങ്ങിക്കുമ്പോൾ നല്ല വണ്ണമുള്ള പച്ച നെല്ലിക്ക രാധാകൃഷ്ണേട്ടൻ രണ്ട് എണ്ണമാണ് അഞ്ച് രൂപയ്ക്ക് നൽകുന്നത്. എന്നാൽ ഒരു വട്ടം കൂടി പഴയ വിദ്യാലയത്തിൽ എത്തിയ വിദ്യാർത്ഥികളിൽ ചിലർ വാങ്ങിയതല്ലാതെ വലിയ കച്ചവടമൊന്നും ഇല്ല. ആവശ്യക്കാർ വരട്ടെ കലോത്സവ വേദിക്കരികിലെ ആൽമരത്തറയിൽ പേപ്പർ വിരിച്ച് നെല്ലിക്ക വിതറി ഈ അപ്പൂപ്പൻ വേദിയിലേക്ക് കണ്ണും നട്ട് കാഴ്ച്ചയും കച്ചവടവും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327793/kozhikode-revenue-kalolsavam-trade-in-kalolsava-nagari-gooseberry-sweets)