---
title: "താലികെട്ടിയ കൈകൊണ്ട്.....!  ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഗുരുതര പരിക്ക്, ഭര്‍ത്താവ് ഒളിവിൽ"
english_title: "Attempt to kill wife palakkad, serious injury"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327767/attempt-to-kill-wife-palakkad-serious-injury"
published_at: "2025-11-25T11:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69254bcf80db2_crime.jpg"
keywords: []
---

# താലികെട്ടിയ കൈകൊണ്ട്.....!  ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഗുരുതര പരിക്ക്, ഭര്‍ത്താവ് ഒളിവിൽ

> **Lead Summary:** **പാലക്കാട്: ** ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം . വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**പാലക്കാട്: ** ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം . വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂര്‍ പാലക്കാഴിയിലാണ് സംഭവം. 52 വയസുള്ള കുഞ്ഞാത്തമ്മയ്ക്കാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഭര്‍ത്താവ് കുഞ്ഞാലനാണ് ആക്രമിച്ചത്.

കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

കുഞ്ഞാലൻ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും നാട്ടുകൽ പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞാത്തമ്മ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327767/attempt-to-kill-wife-palakkad-serious-injury)