---
title: "കാഴ്ചക്കാരുടെ മനസ്സ് നിറഞ്ഞു: ഉദ്‌ഘാടന വേളയെ സംഗീത മാധുര്യമാക്കി അധ്യാപകരുടെ കൂട്ടായ്മ"
english_title: "64th Kozhikode Revenue District School Arts Festival, inauguration"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327753/64th-kozhikode-revenue-district-school-arts-festival-inauguration-new"
published_at: "2025-11-25T11:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69253ff9aebd4_teacher_song.jpg"
keywords: []
---

# കാഴ്ചക്കാരുടെ മനസ്സ് നിറഞ്ഞു: ഉദ്‌ഘാടന വേളയെ സംഗീത മാധുര്യമാക്കി അധ്യാപകരുടെ കൂട്ടായ്മ

> **Lead Summary:** **കോഴിക്കോട് : ** 64-മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔപചാരിക ഉദ്‌ഘാടന വേളയെ സംഗീത മാധുര്യമാക്കി അധ്യാപകരുടെ കൂട്ടായ്മ.

## Article Content

**കോഴിക്കോട് : ** 64-മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔപചാരിക ഉദ്‌ഘാടന വേളയെ സംഗീത മാധുര്യമാക്കി അധ്യാപകരുടെ കൂട്ടായ്മ.

ചടങ്ങിന്റെ തുടക്കമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ പ്രവർത്തിക്കുന്ന അധ്യാപകർ അവതരിപ്പിച്ച മനോഹരമായ ഗാനലാപനമാണ് വേദിയിലെ കാഴ്ചക്കാരുടെ ശ്രദ്ധ പൂർണമായും പിടിച്ചുപറ്റിയത്.

കോഴിക്കോട് സ്വദേശിയായ രമേഷ് കാവിൽ രചിച്ച സ്വാഗതഗാനമാണ് അധ്യാപക സംഘം ആലപിച്ചത് .വിഭാഗേതരമായി പ്രവർത്തിക്കുന്ന അധ്യാപകർ ഒറ്റ വേദിയിൽ ഒന്നിച്ചെത്തുന്ന അപൂർവ നിമിഷമായി സംഗീതാവതരണം മാറി.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അതിഥികൾക്കും ഒരുപോലെ ഊഷ്മളമായ സ്വീകരണമായി മാറിയ ഈ അവതരണം കലോത്സവത്തിന് സാംസ്കാരികഭംഗി കൂട്ടിച്ചേർത്തു. പ്രധാന പരിപാടികൾക്ക് മുന്നോടിയായി സംഗീതത്തിന്റെ തരംഗങ്ങൾ ഉയർത്തിയ ഈ കൂട്ടായ്മ കലോത്സവ ദിനങ്ങൾക്ക് മനോഹരമായ തുടക്കമൊരുക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327753/64th-kozhikode-revenue-district-school-arts-festival-inauguration-new)