---
title: "എങ്ങോട്ടാ ഈ പോക്ക് ....വൻ കുതിപ്പിൽ സ്വർണവില , ഒറ്റയടിക്ക് കൂടിയത് 1,400 രൂപ !"
english_title: "Today's gold price november 24"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327748/todays-gold-price-november-24"
published_at: "2025-11-25T10:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692539f61ded3_gold.jpg"
keywords: []
---

# എങ്ങോട്ടാ ഈ പോക്ക് ....വൻ കുതിപ്പിൽ സ്വർണവില , ഒറ്റയടിക്ക് കൂടിയത് 1,400 രൂപ !

> **Lead Summary:** **തിരുവനന്തപുരം : എ**ങ്ങോട്ടാ ഈ പോക്ക് .... സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഗ്രാമിന് 175 കൂടി 11,645 രൂപയും പവന് 1,400 കൂടി 93,160 രൂപയുമായി.

## Article Content

**തിരുവനന്തപുരം : എ**ങ്ങോട്ടാ ഈ പോക്ക് .... സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഗ്രാമിന് 175 കൂടി 11,645 രൂപയും പവന് 1,400 കൂടി 93,160 രൂപയുമായി.

അന്താരാഷ്ട്ര മാർക്കറ്റിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,142.75 ഡോളറാണ് വില. ഒക്ടോബർ 17നാണ് കേരളത്തിൽ സ്വർണം ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 97,360 രൂപയായിരുന്നു അന്നത്തെ പവൻ വില.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് നവംബറിൽ 13നായിരുന്നു. 94,320 രൂപയായിരുന്നു അന്നത്തെ വില. ഈ മാസം സ്വർണവിലയിൽ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ പവന്റെ വില.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327748/todays-gold-price-november-24)