---
title: "വടകര അഴിയൂരിൽ ബുള്ളറ്റ് മോഷണം; കുപ്രസിദ്ധ വാഹന മോഷണ കേസ് പ്രതി പിടിയിൽ"
english_title: "Bullet theft in Vadakara Azhiyur, accused arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327709/bullet-theft-in-vadakara-azhiyur-accused-arrested"
published_at: "2025-11-24T22:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69248b8733adc_chombala.jpg"
keywords: []
---

# വടകര അഴിയൂരിൽ ബുള്ളറ്റ് മോഷണം; കുപ്രസിദ്ധ വാഹന മോഷണ കേസ് പ്രതി പിടിയിൽ

> **Lead Summary:** **കോഴിക്കോട് : **അഴിയൂരിൽ വിട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഹിമാലയ ബുള്ളറ്റ് കളവ് ചെയ്തു കൊണ്ടു പോയ പ്രതി ചോമ്പാല പോലീസ് പിടിയിൽ.

## Article Content

**കോഴിക്കോട് : **അഴിയൂരിൽ വിട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഹിമാലയ ബുള്ളറ്റ് കളവ് ചെയ്തു കൊണ്ടു പോയ പ്രതി ചോമ്പാല പോലീസ് പിടിയിൽ.

കാസർഗോഡ് പനയാൽ സ്വദേശി ചേർക്കപ്പാറ ഹസ്ന മനസിൽ വീട്ടിൽ ഇബ്രാഹിം ബാദുഷ (27) ആണ് പിടിയിലായത്. ചോമ്പാല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ സുനിൽ കുമാർ ടി നടത്തി വന്ന അന്വേഷണത്തിൽ കളവ് ചെയ്ത ബുള്ളറ്റ് കാസർഗോഡ് ജില്ലയിൽ ഓടിച്ചു പോകുന്ന ദൃശ്യം എ ഐ ക്യാമറയിൽ പതിഞ്ഞതോടെ പ്രതിയെ പിടികൂടുകയായിരുന്നു .

കാഞ്ഞങ്ങാട് വെച്ച് ബുള്ളറ്റ് ഓടിച്ച് വന്ന പ്രതിയെ സാഹസികമായി പിടികൂടി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വടകര ഡി വൈ എസ് പി ശ്രീ ഉമേഷ് എയുടെ നിർദ്ദേശപ്രകാരം ഡി വൈ എസ് പി സ്ക്വാഡ് അംഗങ്ങളായ എസ് ഐ മനോജ് രാമത്ത് , എ എസ് ഐ ഷാജി വി. വി, ചോമ്പാല സി പി ഒ രാഗേഷ് കെ.പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സമാന രീതിയിൽ നിരവധി വാഹനങ്ങൾ കളവ് ചെയ്ത കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327709/bullet-theft-in-vadakara-azhiyur-accused-arrested)