---
title: "വനിതാ ക്രിക്കറ്റ് താരം സ്മൃതിയുമായുള്ള വിവാഹം മാറ്റിവച്ചതിന് പിന്നാലെ പ്രതിശ്രുത വരന്‍ പലാഷിന് അണുബാധ; ആശുപത്രിയില്‍"
english_title: "smriti mandhanas fiance palash muchhal hospitalized "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327586/smriti-mandhanas-fiance-palash-muchhal-hospitalized"
published_at: "2025-11-24T12:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6923fe789389c_smrithi_manthana.jpg"
keywords: []
---

# വനിതാ ക്രിക്കറ്റ് താരം സ്മൃതിയുമായുള്ള വിവാഹം മാറ്റിവച്ചതിന് പിന്നാലെ പ്രതിശ്രുത വരന്‍ പലാഷിന് അണുബാധ; ആശുപത്രിയില്‍

> **Lead Summary:** **( **[www.truevisionnews.com]** )** വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ പ്രതിശ്രുത വരന്‍ പലാഷ് മുച്ചല്‍ ആശുപത്രിയില്‍. വൈറല്‍ ഇന്‍ഫെക്ഷനെയും അസിഡിറ്റിയെയും സംഗീത സംവിധായകനായ പലാഷ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഇന്നല വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

## Article Content

**( **[www.truevisionnews.com]** )** വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ പ്രതിശ്രുത വരന്‍ പലാഷ് മുച്ചല്‍ ആശുപത്രിയില്‍. വൈറല്‍ ഇന്‍ഫെക്ഷനെയും അസിഡിറ്റിയെയും സംഗീത സംവിധായകനായ പലാഷ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഇന്നല വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അച്ഛന്‍ അടുത്തില്ലാതെ വിവാഹം നടത്തേണ്ടെന്ന് സ്മൃതി നിലപാടെടുത്തതോടെ വിവാഹം മാറ്റി വച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീനിവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഒരുമണിക്കൂറിനുള്ളില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നിലവില്‍ ഐസിയുവില്‍ പരിചരണത്തിലാണെന്നും വിശദപരിശോധന നടക്കുന്നുവെന്നും അദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടര്‍ നമന്‍ ഷാ അറിയിച്ചു.

വൈറല്‍ ഇന്‍ഫെക്ഷന്‍ബാധിച്ചതോടെയാണ് പലാഷ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327586/smriti-mandhanas-fiance-palash-muchhal-hospitalized)