തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം; ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലുപേർ പിടിയിൽ

2025-11-24T10:57:00 | By Susmitha Surendran

തൃശൂര്‍:(https://truevisionnews.com/) തൃശൂര്‍ രാഗം തീയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവത്തില്‍ നാലു പേർ കസ്റ്റഡിയിൽ. ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലു പേരാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്.

തൃശൂർ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് കസ്റ്റഡിയില്‍. ഒരു വർഷം മുമ്പ് തിയേറ്ററിൽ വന്ന് സുനിലിനെ ഭീക്ഷണിപെടുത്തിയ കേസിൽ പ്രതിയാണ് സിജോ. സുനിലിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഒരു പ്രവാസി വ്യവസായിയാണ്.

മൂന്നു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. ആക്രമിക്കാൻ എത്തിയ മൂന്ന് പേര്‍ നിലവില്‍ ഒളിവിലാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്കെത്തിയത്.

പ്രതികള്‍ സഞ്ചരിച്ച കാറിനെപ്പറ്റി പൊലീസിന് നിര്‍ണായക വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് ഇവരെ പിടികൂടുന്നത്. പ്രവാസി വ്യവസായിയുടെ വിശ്വസ്തന്‍റെ കാറാണിതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. രാത്രി പത്തുമണിയോടെയാണ് വെളപ്പായയിലെ സുനിലിന്‍റെ വീടിന് മുന്നില്‍ വെച്ച് ക്വട്ടേഷന്‍ ആക്രമണം ഉണ്ടായത്.

കാറില്‍ വന്ന് ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും പിന്നീട് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിച്ചു. വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം തീകൊളുത്തിക്കൊല്ലാനാണ് ശ്രമിച്ചതെന്നായിരുന്നു സുനിലിന്‍റെ മൊഴി.

Content Highlight: Thrissur Ragam Theater, attack incident, four people including the person who gave the quotation arrested

Next TV

Related Stories
വലയിലായി പെൺകണ്ണി; വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 38 ​ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

Jul 24, 2026 11:04 AM

വലയിലായി പെൺകണ്ണി; വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 38 ​ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി രേഖയെ 38 ഗ്രാം എംഡിഎംഎയുമായി വലിയതുറ പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തു. കഴക്കൂട്ടത്ത് പിടിയിലായ യുവാവിൽ...

Read More >>
വിലക്കയറ്റത്തിന് വിരാമം....! കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,360 രൂപ

Jul 24, 2026 10:38 AM

വിലക്കയറ്റത്തിന് വിരാമം....! കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,360 രൂപ

കേരളത്തിൽ ഇന്ന് സ്വർണവില വൻ ഇടിവ്. ഗ്രാമിന് 170 രൂപ കുറഞ്ഞ് 13,230 രൂപ. പവൻ 1,05,840 രൂപ. അന്താരാഷ്ട്ര വിപണിയിലെയും ഡോളർ കരുത്തുമാണ്...

Read More >>
എ ഐ ഉപയോഗിച്ചാണോ? കേരള സര്‍വകലാശാല ചോദ്യപേപ്പറിൽ വീണ്ടും പിഴവ്, ഹിസ്റ്ററി ഡീനിനെതിരെ നടപടിക്ക് സാധ്യത

Jul 24, 2026 10:38 AM

എ ഐ ഉപയോഗിച്ചാണോ? കേരള സര്‍വകലാശാല ചോദ്യപേപ്പറിൽ വീണ്ടും പിഴവ്, ഹിസ്റ്ററി ഡീനിനെതിരെ നടപടിക്ക് സാധ്യത

കേരള സര്‍വകലാശാലയുടെ MA History ചോദ്യപേപ്പറില്‍ വീണ്ടും പിഴവ്. 3 ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസ് ഹിസ്റ്ററി ഡീനെന്ന്...

Read More >>
adimage
ദേവാൻഷിന് നീതി വേണം.....പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്,  മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം

Jul 24, 2026 10:36 AM

ദേവാൻഷിന് നീതി വേണം.....പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്, മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഒന്നര വയസുകാരൻ മരിച്ച കേസിൽ അന്വേഷണം വൈകുന്നതായി ആരോപണം. ജില്ലാതല സമിതി ചികിത്സാ വീഴ്ച ശരിവച്ചു. കുടുംബം...

Read More >>
ചെറിയ പാക്കറ്റുകളിൽ വലിയ കളി..! വിദ്യാർഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപന; കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Jul 24, 2026 10:30 AM

ചെറിയ പാക്കറ്റുകളിൽ വലിയ കളി..! വിദ്യാർഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപന; കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കോഴിക്കോട് കാരപറമ്പിൽ നടക്കാവ് സ്വദേശി മുഹമ്മദ് അജ്മൽ 2 കിലോ കഞ്ചാവുമായി പിടിയിൽ. വിദ്യാർഥികൾക്കും യുവാക്കൾക്കും ചെറിയ പൊതികളാക്കി...

Read More >>
കോഴിക്കോട് തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

Jul 24, 2026 10:29 AM

കോഴിക്കോട് തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

കോഴിക്കോട് തൂണേരി വേറ്റുമ്മലിലെ തറവാട്ടു വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ പുരാതന ഓട്ടുപാത്രങ്ങളും ചെമ്പ് പാത്രങ്ങളും മോഷണം പോയി. നാദാപുരം...

Read More >>
Top Stories

adimage adimage
Entertainment News