---
title: "ശബരിമല സ്വർണ്ണക്കൊള്ള: പത്മകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്ഐടി, ഇന്ന് കോടതിയെ സമീപിക്കും"
english_title: "Sabarimala gold robbery: Padmakumar in custody, will approach court today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327531/sabarimala-gold-robbery-padmakumar-in-custody-will-approach-court-today"
published_at: "2025-11-24T07:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6923bf6f92c22_pathmakumar.jpg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ള: പത്മകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്ഐടി, ഇന്ന് കോടതിയെ സമീപിക്കും

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സി പി എം നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ എ പ്തമകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് എസ് ഐ ടി അപേക്ഷ നൽകും.

## Article Content

**തിരുവനന്തപുരം: **ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സി പി എം നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ എ പ്തമകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് എസ് ഐ ടി അപേക്ഷ നൽകും.

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. താൻ പ്രസിഡന്‍റാകുന്നതിന് മുൻപ് തന്നെ പോറ്റി ശബരിമലയിൽ ശക്തനായിരുന്നുവെന്നും തന്ത്രി അടക്കമുള്ളവരുമായി നല്ല ബന്ധമാണെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്.

കട്ടിളപാളികളിൽ സ്വർണം പൂശാനുള്ള സ്പോൺസർ ഷിപ്പിനായി പോറ്റിയെ പത്മകുമാർ വഴിവിട്ട് സഹായിച്ചെന്നും ഇതിനായി മിനുട്സിൽ അടക്കം തിരുത്തുവരുത്തിയെന്നുമാണ് കണ്ടെത്തൽ. പോറ്റി സർക്കാറിനെയും സമീച്ചിരുന്നുവെന്ന മൊഴിയിലും കൂടുതൽ വ്യക്തതയുണ്ടാക്കും. നിലവിൽ റിമാൻഡിലുള്ള മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെ ജാമ്യ ഹർ‍ജിയിലും ഇന്ന് വാദമുണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327531/sabarimala-gold-robbery-padmakumar-in-custody-will-approach-court-today)