---
title: "നാദാപുരം വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു"
english_title: "Coconut hut catches fire in Nadapuram Vanimele"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327518/coconut-hut-catches-fire-in-nadapuram-vanimele"
published_at: "2025-11-23T21:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692336d72a398_nadapuram_fire.jpg"
keywords: []
---

# നാദാപുരം വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു

> **Lead Summary:** **നാദാപുരം : ** നാദാപുരം വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് സംഭവം . വാണിമേൽ പഞ്ചായത്ത് അയ്യങ്കിയിൽ എൻ. എസ് നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടയ്ക്കാണ് തീ പിടിച്ചത് .

## Article Content

**നാദാപുരം : ** നാദാപുരം വാണിമേലിൽ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് സംഭവം . വാണിമേൽ പഞ്ചായത്ത് അയ്യങ്കിയിൽ എൻ. എസ് നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടയ്ക്കാണ് തീ പിടിച്ചത് .

നാദാപുരത്ത് നിന്നും സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ എം. വി ഷാജിയുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന സംഭവസ്ഥലത്ത് എത്തി മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണച്ചത്.

ഏകദേശം മൂവായിരത്തോളം തേങ്ങ ഉണ്ടായിരുന്നു.  ഫയർ & റെസ്കൂ ഓഫീസർമാരായ എൻ.കെ സ്വപ്നേഷ്, കെ. ഷാഗിൽ, എസ്.ഡി സുദീപ്, കെ ദിൽറാസ്, സി. സന്തോഷ്, കെ, കെ അഭിനന്ദ്, എൻ എസ് അഖിലേഷ്, സി കെ സ്മിതേഷ്,എം സജീഷ്, ഹോംഗാർഡ് കെ പി വിനീത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327518/coconut-hut-catches-fire-in-nadapuram-vanimele)