---
title: "ജീവന് തുണ; സുധീഷിൻ്റെ ധീരതയിൽ കിണറ്റിൽ നിന്ന് വരോധികൻ ജീവിതത്തിലേക്ക്"
english_title: "Suicide attempt, life of elderly man saved in Nadapuram,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327506/suicide-attempt-life-of-elderly-man-saved-in-nadapuram"
published_at: "2025-11-23T20:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69231dd00ec77_SAVED.jpg"
keywords: []
---

# ജീവന് തുണ; സുധീഷിൻ്റെ ധീരതയിൽ കിണറ്റിൽ നിന്ന് വരോധികൻ ജീവിതത്തിലേക്ക്

> **Lead Summary:** **നാദാപുരം : ** യുവാവിൻ്റെ സമയോചിത ഇടപെടൽ ഒരു ജീവൻ രക്ഷിക്കാനായി . ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം . കിണറിലേക്ക് ചാടിയ 75 വയസ്സുള്ള വയോധികനെ അതിസാഹസികമായാണ് കായൽ കുന്നുമ്മൽ സുധീഷ് രക്ഷിച്ചത് .

## Article Content

**നാദാപുരം : ** യുവാവിൻ്റെ സമയോചിത ഇടപെടൽ ഒരു ജീവൻ രക്ഷിക്കാനായി . ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം . കിണറിലേക്ക് ചാടിയ 75 വയസ്സുള്ള വയോധികനെ അതിസാഹസികമായാണ് കായൽ കുന്നുമ്മൽ സുധീഷ് രക്ഷിച്ചത് .

രാവിലെ ജോലിക്ക് പോകുകയായിരുന്ന സുധീഷ് ആൾക്കൂട്ടം കണ്ട് വിവരം തിരക്കിയപ്പോഴാണ് അറിഞ്ഞത് വയോധികൻ കിണറിലേക്ക് ചാടിയത് . പിന്നീട് മറ്റൊന്നും ചിന്തിക്കാതെ ഉടൻ അവിടേക്ക് എത്തുകയും സുധീഷും സുഹൃത്തും നാട്ടുകാരും ചേർന്ന് വയോധികനെ രക്ഷിക്കുകയായിരുന്നു.

സുധീഷ് കിണറ്റിൽ ഇറങ്ങി അതിസാഹസികമായി മൽപ്പിടത്തതിലൂടെയാണ് വയോധികനെ പുറത്തെത്തിച്ചത് . നാദാപുരം ജനകീയ ദുരന്ത നിവാരണ സേനയുടെ പ്രവർത്തകനും നാട്ടിലെ സാമൂഹിക രക്ഷാപ്രവർത്തനത്തിലും മുൻപന്തിയിലുണ്ടാകുന്ന വ്യക്തികൂടിയാണ് സുധീഷ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327506/suicide-attempt-life-of-elderly-man-saved-in-nadapuram)