---
title: "'ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ല' -  ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി "
english_title: "Fight against terrorism, G20 summit, Prime Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327502/fight-against-terrorism-g20-summit-prime-minister"
published_at: "2025-11-23T19:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6923144734b42_MODI.jpg"
keywords: []
---

# 'ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ല' -  ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി 

> **Lead Summary:** **ദില്ലി: ** ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പൂർണ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് ഭീകരവാദത്തിനെതിരെ ആവശ്യമെന്നും ജി20 ഉച്ചകോടിയുടെ ഭാ​ഗമായി നടന്ന ഇന്ത്യ ബ്രസീൽ ദക്ഷിണാഫ്രിക്ക ഉച്ചകോടിയിൽ മോദി പറഞ്ഞു.

## Article Content

**ദില്ലി: ** ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പൂർണ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് ഭീകരവാദത്തിനെതിരെ ആവശ്യമെന്നും ജി20 ഉച്ചകോടിയുടെ ഭാ​ഗമായി നടന്ന ഇന്ത്യ ബ്രസീൽ ദക്ഷിണാഫ്രിക്ക ഉച്ചകോടിയിൽ മോദി പറഞ്ഞു.

യുഎൻ രക്ഷാസമിതിയിൽ കാലാനുസൃതമായിട്ടുള്ള പരിഷ്കരണം അനിവാര്യമാണെന്നും മോദി ആവർത്തിച്ചു. യുഎൻ അടക്കമുള്ള ആ​ഗോള സ്ഥാപനങ്ങൾ 21-ാം നൂറ്റാണ്ടിലെ യാഥാർത്ഥ്യങ്ങളിൽ നിന്നും വളരെ അകലെയാണെന്നും മോദി ചൂണ്ടിക്കാട്ടി.

ബ്രസീലുമായും ദക്ഷിണാഫ്രിക്കയുമായും സാങ്കേതിക വിദ്യാ കൈമാറ്റത്തിന് സംവിധാനം വേണമെന്നും മോദി നിർദ്ദേശിച്ചു. അടുത്ത വർഷം ഇന്ത്യയിൽ സംഘടിപ്പിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലേക്ക് മോദി നേതാക്കളെ ക്ഷണിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327502/fight-against-terrorism-g20-summit-prime-minister)