---
title: "രചനാ മത്സരങ്ങളോടെ നാളെ; കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൻ്റെ അരങ്ങുണരും"
english_title: "Kozhikode Revenue District Arts Festival 2025"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327499/kozhikode-revenue-district-arts-festival-2025"
published_at: "2025-11-23T19:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6923108f2da7e_KALOLSAVAM.jpg"
keywords: []
---

# രചനാ മത്സരങ്ങളോടെ നാളെ; കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൻ്റെ അരങ്ങുണരും

> **Lead Summary:** **കൊയിലാണ്ടി: ** വിഭിന്ന ഭാഷകളിൽ സാഹിത്യ ചിന്തയുണർത്തി രചനാ മത്സരങ്ങളും വർണ്ണ ജാലങ്ങൾ തീർത്ത് കലാ രചന മത്സരങ്ങളുമായി നാളെ പ്രധാന വേദിയായ ജിവിഎച്ച്എസ് എസ്സിൻ്റെ തിരുമുറ്റത്ത് കലാമാമാങ്കത്തിന് തിരികൊളുത്തും.

## Article Content

**കൊയിലാണ്ടി: ** വിഭിന്ന ഭാഷകളിൽ സാഹിത്യ ചിന്തയുണർത്തി രചനാ മത്സരങ്ങളും വർണ്ണ ജാലങ്ങൾ തീർത്ത് കലാ രചന മത്സരങ്ങളുമായി നാളെ പ്രധാന വേദിയായ ജിവിഎച്ച്എസ് എസ്സിൻ്റെ തിരുമുറ്റത്ത് കലാമാമാങ്കത്തിന് തിരികൊളുത്തും.

17 ഉപജില്ലകളിൽ നിന്നുമായി 1100 വിദ്യാർത്ഥികളാണ് മത്സരത്തിനെത്തുക. രക്ഷിതാക്കളും അധ്യാപകരുമടങ്ങിയ വലിയ ഒരു ജനാവലി നാളെ കൊയിലാണ്ടി നഗരത്തിൽ എത്തിച്ചേരും.

മലയാളം, ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, സംസകൃതം, അറബിക് തുടങ്ങിയ ഭാഷകളിൽ കവിത, കഥ, ഉപന്യാസം, പെൻസിൽ ഡ്രോയിംഗ്, ജലഛായം,എണ്ണഛായം, കാർട്ടൂൺ തുടങ്ങിയ മത്സരങ്ങളിലാണ് കൗമാര കലാ സാഹിത്യപ്രതിഭകൾ നാളെ മാറ്റുരക്കുന്നത്.

വാക്കുകളിലും വരകളിലും ഇന്ദ്രജാലം തീർത്ത് നടന്നുകയറുന്നത് ഭാവിയിലെ കലാ സാഹിത്യലോകത്തിലേക്കാണ്. 25 ന്. കാലത്ത് 9 മണിക്ക് തന്നെ സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കും.

അന്ന് തിരുവാതിരക്കളി, പരിചമുട്ട്, കേരളനടനം, പദ്യം ചൊല്ലൽ ഹിന്ദി, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, ഭരതനാട്യം , ഹയർ സെക്കണ്ടറി വിഭാഗം നാടകം, പളിയ നൃത്തം, വയലിൻ, വൃന്ദവാദ്യം, നാടോടിനൃത്തം, പദ്യം ചൊല്ലൽ മലയാളം തുടങ്ങിയ ഇനങ്ങളുടെ മത്സരം നടക്കും . 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327499/kozhikode-revenue-district-arts-festival-2025)