---
title: " റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടി; കർണാടകയില്‍  മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  "
english_title: "Malayali students killed by train in Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327498/malayali-students-killed-by-train-in-karnataka"
published_at: "2025-11-23T19:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69230ee9f3968_TRAIN.jpg"
keywords: []
---

#  റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടി; കർണാടകയില്‍  മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  

> **Lead Summary:** **ബംഗളൂരു: **കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം നടന്നത്. ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളായ ജസ്റ്റിൻ , ഷെറിൻ എന്നിവരാണ് മരിച്ചത്.

## Article Content

**ബംഗളൂരു: **കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം നടന്നത്. ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളായ ജസ്റ്റിൻ , ഷെറിൻ എന്നിവരാണ് മരിച്ചത്.

ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ബിഎസ് സി നഴ്സിംഗ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളായിരുന്നു ഇരുവരും. ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്. തിരുവല്ല സ്വദേശിയാണ് മരിച്ച ജസ്റ്റിൻ. സ്റ്റെറിൻ റാന്നി സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327498/malayali-students-killed-by-train-in-karnataka)