---
title: "അശ്ലീല വീഡിയോകൾ കാണിച്ചു; ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി, ട്യൂഷൻ അധ്യാപകന് 30 വർഷം കഠിനതടവ് "
english_title: "Tuition teacher sentenced to 30 years in prison for unnatural sexual assault"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327482/tuition-teacher-sentenced-to-30-years-in-prison-for-unnatural-sexual-assault"
published_at: "2025-11-23T16:33:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6922ea65498bf_unnatural_tourcher.jpg"
keywords: []
---

# അശ്ലീല വീഡിയോകൾ കാണിച്ചു; ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി, ട്യൂഷൻ അധ്യാപകന് 30 വർഷം കഠിനതടവ് 

> **Lead Summary:** **കാട്ടാക്കട:( **[www.truevisionnews.com]** ) **പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ട്യൂഷൻ അധ്യാപകനു പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം 30 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും വിധിച്ച് അതിവേഗ പോക്സോ കോടതി.

## Article Content

**കാട്ടാക്കട:( **[www.truevisionnews.com]** ) **പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ട്യൂഷൻ അധ്യാപകനു പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം 30 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും വിധിച്ച് അതിവേഗ പോക്സോ കോടതി.

പ്രതി തിരുവനന്തപുരം ജില്ലയിൽ വള്ളക്കടവ് കമലേശ്വരം മൊട്ടമൂട് സിഎസ്ഐ ചർച്ചിനു സമീപം വാടകയ്ക്ക് താമസിക്കുന്ന 50 കാരനായ ഉത്തമനാണ്. ശിക്ഷ വിധിച്ചത് ജഡ്മി എസ്. രമേശ് കുമാറാണ്. പിഴ തുക മുഴുവൻ അതിക്രമത്തിന് ഇരയായ ആൺകുട്ടിക്ക് നൽകണമെന്നു കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പിഴ അടയ്ക്കുന്നില്ലെങ്കിൽ 8 മാസം അധിക കഠിനതടവും പ്രതി അനുഭവിക്കണം. കുട്ടി അനുഭവിച്ച മാനസിക പീഡനത്തിന് പിഴ തുക അപര്യാപ്തമല്ലെന്ന് തോന്നുന്നുവെങ്കിൽ ആവശ്യമായ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2023 നവംബർ 5 ന് ട്യൂഷൻ പഠിക്കാൻ എത്തിയ കുട്ടിയെ പ്രതി വീട്ടിൽ വച്ച് അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. തുടർന്ന് കുട്ടിക്ക് മാനസിക തകർച്ച അനുഭവപ്പെട്ടതോടെ വിവരം അമ്മയോട് പങ്കുവെക്കുകയും.

തുടർന്ന് നൽകിയ പരാതിയിൻ മേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പ്രതിയുടെ മൊബൈലിൽ നിന്നുമുള്ള അശ്ലീല വീഡിയോകൾ കുട്ടിയെ കാണിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ സമാനരീതിയിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും മറ്റൊരു കേസ് നിലനിൽക്കുന്നുണ്ട്.

പ്രോസിക്യൂഷൻ ഭാഗത്തു നിന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രമോദ് ഹാജരായിട്ടുണ്ട്. 32 സാക്ഷികളെയും കേസിൽ വിസ്തരിച്ചു. കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ നരുവാമൂട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന എം. ശ്രീകുമാർ ആണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327482/tuition-teacher-sentenced-to-30-years-in-prison-for-unnatural-sexual-assault)