---
title: " മുട്ടയുടെ വെള്ള തലയിലും ചർമ്മത്തിലും  ഉപയോഗിക്കാറുണ്ടോ? ഇതറിഞ്ഞിരിക്കൂ ...."
english_title: "Benefits of egg whites"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327467/benefits-of-egg-whites"
published_at: "2025-11-23T15:04:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6922d552aee11_egg.jpg"
keywords: []
---

#  മുട്ടയുടെ വെള്ള തലയിലും ചർമ്മത്തിലും  ഉപയോഗിക്കാറുണ്ടോ? ഇതറിഞ്ഞിരിക്കൂ ....

> **Lead Summary:** ** **മുട്ടയുടെ വെള്ള കഴിക്കുന്നതും മുഖത്തും മുടിയിലും ഉപയോഗിക്കുന്നത് വളരെ നല്ലതാണ .

## Article Content

** **മുട്ടയുടെ വെള്ള കഴിക്കുന്നതും മുഖത്തും മുടിയിലും ഉപയോഗിക്കുന്നത് വളരെ നല്ലതാണ .

മുട്ട ചർമ്മത്തിന്

ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനം അമിതമായ എണ്ണ മയം കുറയ്ക്കുന്നതിനും മുട്ടയുടെ വെള്ള ഗുണകരമാണ്. ഇത് ചർമ്മ സുഷിരങ്ങളെ ചുരുക്കി അഴുക്കും മറ്റും അടിഞ്ഞു കൂടുന്നതു തടയും. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്ടീരിയ സവിശേഷതകൾ മുഖക്കുരു, പാടുകൾ എന്നിവ കുറച്ച് മുഖത്തിന് തെളിച്ചവും തിളക്കവും നൽകുന്നു.

മുട്ട തേൻ നാരങ്ങ നീര്

മുട്ടയുടെ വെള്ള മാത്രം ഒരു ബൗളിലേക്ക് എടുക്കുക. എണ്ണമയമുള്ള ചർമ്മമുള്ളവർ ഒരു ടീസ്പൂൺ നാരങ്ങ നീര് ഇതിനൊപ്പം ചേർക്കുക. നാരങ്ങ നീര് ചർമ്മത്തിലെ അധിക എണ്ണ നിയന്ത്രിക്കാൻ സഹായിക്കും. വരണ്ട ചർമ്മമുള്ളവർ ഒരു ടീസ്പൂൺ തേൻ ചേർക്കുന്നത് ഗുണകരമാണ്. തേൻ ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. ഇവയെല്ലാം നന്നായി മിക്സ് ചെയ്യു.

കരുത്തുറ്റ തലമുടിക്ക് മുട്ട

പ്രോട്ടീൻ്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. അത് വേരുകളിൽ നിന്നും തന്നെ തലമുടി കരുത്തുറ്റതാക്കുന്നു. ഇത് മുടി പൊട്ടിപ്പോകുന്നതും, ശിരോചർമ്മം വരണ്ട് താരൻ ഉണ്ടാകുന്നതും തടയും.

മുട്ട നാരങ്ങ നീര്

ഒരു മുട്ടയുടെ വെള്ളയിലേയ്ക്ക് നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചർമ്മത്തിൽ പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

മുട്ട വെളിച്ചെണ്ണ

ഒരു മുട്ടയുടെ വെള്ളയിലേയ്ക്ക് വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടാം. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.

മുട്ട പഴം

നന്നായി പഴുത്ത ഒകു പഴത്തിൻ്റ പകുതിയിലേയ്ക്ക് ഒലിവ് എണ്ണയും, മുട്ടയും വെള്ളയും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327467/benefits-of-egg-whites)