---
title: "കണ്ണൂർ താവക്കരയിൽ ബാർ ഹോട്ടലിലെ ജീവനക്കാരൻ ദൂരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ"
english_title: "Bar hotel employee found dead in Kannur's Thavakkara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327461/employee-found-dead-in-remote-area-of-kannur-thavakkara"
published_at: "2025-11-23T14:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6922cf8d2be32_hanged_kannur.jpg"
keywords: []
---

# കണ്ണൂർ താവക്കരയിൽ ബാർ ഹോട്ടലിലെ ജീവനക്കാരൻ ദൂരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** )** കണ്ണൂർ നഗരത്തിലെ താവക്കര പാലസ് ബാർ ഹോട്ടലിൽ ജീവനക്കാരനെ ദുരുഹ സാഹചര്യത്തിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ധർമശാല ഒഴക്രോം സ്വദേശി റഗിത്തിനെ യാണ് ബാർ ഹോട്ടലിലെ ഒന്നാം നിലയിലെ സ്‌റ്റോർ റൂമിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** )** കണ്ണൂർ നഗരത്തിലെ താവക്കര പാലസ് ബാർ ഹോട്ടലിൽ ജീവനക്കാരനെ ദുരുഹ സാഹചര്യത്തിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ധർമശാല ഒഴക്രോം സ്വദേശി റഗിത്തിനെ യാണ് ബാർ ഹോട്ടലിലെ ഒന്നാം നിലയിലെ സ്‌റ്റോർ റൂമിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്.

ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ കണ്ണൂര്‍ കുത്തുപറമ്പിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വായോധികയ്ക്ക് ദാരുണാന്ത്യം. കുത്തുപറമ്പ് മെരുവമ്പായിയിൽ ഇന്ന് രാവിലെയാണ് സംഭവം. മൂന്നാം പീടിക സ്വദേശി സരോജിനിയാണ് (64) ഷോക്കേറ്റ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. സരോജിനി കാടുവെട്ടുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

വൈദ്യുതി കമ്പി പൊട്ടിവീണത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സംഭവ സ്ഥലത്ത് വെച്ച് തന്നെ സരോജിനി മരിച്ചു. സരോജിനിയുടെ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327461/employee-found-dead-in-remote-area-of-kannur-thavakkara)