---
title: "കണ്ണൂർ തളിപ്പറമ്പിൽ പതിനാറുകാരനെ പീഡിപ്പിച്ച കെഎസ്ആർടിസി ബസ് കണ്ടക്ടർക്കെതിരേ കേസ്"
english_title: "Case filed against KSRTC bus conductor for molesting 16 year-old boy in Kannur Thaliparamba"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327430/case-filed-against-ksrtc-bus-conductor-for-molesting-16-year-old-boy-in-kannur-thaliparamba"
published_at: "2025-11-23T12:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6922b088daae7_thalipparamba.jpg"
keywords: []
---

# കണ്ണൂർ തളിപ്പറമ്പിൽ പതിനാറുകാരനെ പീഡിപ്പിച്ച കെഎസ്ആർടിസി ബസ് കണ്ടക്ടർക്കെതിരേ കേസ്

> **Lead Summary:** തളിപ്പറമ്പ്(കണ്ണൂർ ): പതിനാറുകാരനെ ലോഡിൽ വച്ച് പീഡിപ്പിച്ച കെഎസ്ആർടിസി ബസ് കണ്ടക്ടർക്കെതിരേ കേസ്. ആലപ്പുഴ സ്വദേശി വിനോദ് കുമാറിനെതിരേയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.2021ലാണ് കേസിനാസ്പദമായ സംഭവം. കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ ആൺകുട്ടിയാണ് പീഡനത്തിനിരയായത്. ബസ് ഡ്രൈവറായ സുഹൃത്ത് മുഖേനയാണ് ഇയാൾ 16കാരനെ പരിചയപ്പെട്ടത്.

## Article Content

തളിപ്പറമ്പ്(കണ്ണൂർ ): പതിനാറുകാരനെ ലോഡിൽ വച്ച് പീഡിപ്പിച്ച കെഎസ്ആർടിസി ബസ് കണ്ടക്ടർക്കെതിരേ കേസ്. ആലപ്പുഴ സ്വദേശി വിനോദ് കുമാറിനെതിരേയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.2021ലാണ് കേസിനാസ്പദമായ സംഭവം. കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ ആൺകുട്ടിയാണ് പീഡനത്തിനിരയായത്. ബസ് ഡ്രൈവറായ സുഹൃത്ത് മുഖേനയാണ് ഇയാൾ 16കാരനെ പരിചയപ്പെട്ടത്.

പിന്നീട് സൗഹൃദത്തിലായി ജോലിയാവശ്യാർഥം തളിപ്പറമ്പിൽ വിനോദ് കുമാർ എത്താറുണ്ട്. തളിപ്പറമ്പിലെ ഒരു ലോഡ്മിലാണ് മുറിയെടുക്കാറുള്ളത്. ഈ സാഹചര്യത്തിൽ കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. തളിപ്പറമ്പ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ട്യൂഷ്യൻ അധ്യാപകനെ വിവിധ വകുപ്പുകളിലായി 30 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചു. വള്ളക്കടവ് കമലേശ്വരം ടിസി 61/ 804 പുതുവൽപുത്തൻ വീട്ടിൽ നിന്നും മൊട്ടമൂട് സി.എസ്.ഐ ചർച്ചിന് സമീപം പൂരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സോമൻ മകൻ ഉത്തമൻ (50)- നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാര്‍ ശിക്ഷിച്ചത്.

പിഴത്തുക കുട്ടിക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ എട്ട് മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കണമെന്നും തുക അപര്യാപ്തമായതിനാൽ മതിയായ നഷ്ടപരിഹാരം കുട്ടിക്ക് ലഭ്യമാക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2023- ൽ മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327430/case-filed-against-ksrtc-bus-conductor-for-molesting-16-year-old-boy-in-kannur-thaliparamba)