---
title: "എസ്ഐആര്‍ പൂർത്തിയാക്കിയില്ല'; 60ബിഎല്‍ഒമാര്‍ക്കും ഏഴ് സൂപ്പർവൈസർമാർക്കുമെതിരെ  കേസെടുത്ത് യുപി ഭരണകൂടം"
english_title: "UP government files case against SIR, BLOs and supervisors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327412/up-government-files-case-against-sir-blos-and-supervisors-new"
published_at: "2025-11-23T10:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69229bc15f4b9_sir.jpg"
keywords: []
---

# എസ്ഐആര്‍ പൂർത്തിയാക്കിയില്ല'; 60ബിഎല്‍ഒമാര്‍ക്കും ഏഴ് സൂപ്പർവൈസർമാർക്കുമെതിരെ  കേസെടുത്ത് യുപി ഭരണകൂടം

> **Lead Summary:** എസ്ഐആര്‍ നടപടികൾ കൃത്യമായി പൂർത്തീകരിക്കാത്ത ബിഎൽഒമാർക്കെതിരെ കേസ്.60 ബിഎല്‍ഒമാര്‍ക്കും ഏഴ് സൂപ്പർവൈസർമാർക്കുമെതിരെയാണ് കേസെടുത്തത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം .

## Article Content

എസ്ഐആര്‍ നടപടികൾ കൃത്യമായി പൂർത്തീകരിക്കാത്ത ബിഎൽഒമാർക്കെതിരെ കേസ്.60 ബിഎല്‍ഒമാര്‍ക്കും ഏഴ് സൂപ്പർവൈസർമാർക്കുമെതിരെയാണ് കേസെടുത്തത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം .

181 ബി‌എൽ‌ഒമാർക്ക് കലക്ടർ പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്നും റിപ്പോർട്ടുണ്ട്. നോയിഡയിൽ , 11 ബിഎൽഒമാർക്കും ആറ് സൂപ്പർവൈസർമാർക്കും എതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.

ജെവാറിൽ, നിർദ്ദേശങ്ങൾ നൽകിയിട്ടും ഫോമുകൾ വിതരണം ചെയ്യുന്നതും ശേഖരിക്കുന്നതും ഉൾപ്പെടെയുള്ള അടിസ്ഥാന ജോലികൾ പോലും ചെയ്യുന്നതിൽ വീഴ്ചവരുത്തിയ 17 ബിഎൽഒമാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വോട്ടർ പട്ടിക തയ്യാറാക്കുമ്പോൾ ഔദ്യോഗിക ജോലി ചെയ്യാതിരിക്കുന്നത് മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാൻ സാധ്യതയുണ്ട്.

കൃത്യമായി ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയില്ലെന്നാണ് ഭരണകൂടം നല്‍കുന്ന വിശദീകരണം.ഏല്‍പ്പിച്ച ജോലിയുടെ അഞ്ചു മുതല്‍ 15 ശതമാനം വരെയാണ് പലരും പൂര്‍ത്തിയാക്കിയത്.വിവരങ്ങള്‍ ഓണ്‍ലൈനില്‍ അപ്‍ലോഡ് ചെയ്യാത്തവര്‍ക്ക് ഒരു ദിവസത്തെ വേതനം നഷ്ടമാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327412/up-government-files-case-against-sir-blos-and-supervisors-new)