---
title: "വിമതശല്യത്തിൽ നട്ടം തിരിഞ്ഞ് കോൺഗ്രസ്: ‘നാളെ മൂന്ന് മണിവരെ സമയം തരും; അതിന് ശേഷം പാർട്ടിക്ക് പുറത്ത്’ – മുന്നറിയിപ്പുമായി കെ മുരളീധരൻ"
english_title: "Congress alarming the tables on rebel agitation I will give time till 3 pm tomorrow after that  rebel  will be expelled the party K Muraleedharan warns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327408/congress-alarming-the-tables-on-rebel-agitation-i-will-give-time-till-3-pm-tomorrow-after-that-rebel-will-be-expelled-the-party-k-muraleedharan-warns"
published_at: "2025-11-23T10:32:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692295e5809c0_k_muralidharan.jpg"
keywords: []
---

# വിമതശല്യത്തിൽ നട്ടം തിരിഞ്ഞ് കോൺഗ്രസ്: ‘നാളെ മൂന്ന് മണിവരെ സമയം തരും; അതിന് ശേഷം പാർട്ടിക്ക് പുറത്ത്’ – മുന്നറിയിപ്പുമായി കെ മുരളീധരൻ

> **Lead Summary:** **തൃശ്ശൂർ : ( **[www.truevisionnews.com]** ) **തദ്ദേശ തെരഞ്ഞെടുപ്പിൽ പരസ്പര കലഹത്തിനൊപ്പം വിമതശല്യത്തിലും നട്ടം തിരിഞ്ഞ് കോൺഗ്രസ്. നാളെ 3 മണി വരെ സമയം ഉണ്ടെന്നും അതിന് ശേഷവും വിമതരായി തുടരുന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും കെ മുരളീധരൻ താക്കീത് നൽകി.

## Article Content

**തൃശ്ശൂർ : ( **[www.truevisionnews.com]** ) **തദ്ദേശ തെരഞ്ഞെടുപ്പിൽ പരസ്പര കലഹത്തിനൊപ്പം വിമതശല്യത്തിലും നട്ടം തിരിഞ്ഞ് കോൺഗ്രസ്. നാളെ 3 മണി വരെ സമയം ഉണ്ടെന്നും അതിന് ശേഷവും വിമതരായി തുടരുന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും കെ മുരളീധരൻ താക്കീത് നൽകി.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുറത്താക്കുന്നവരെ പിന്നെ തിരിച്ചെടുക്കും എന്നൊരു പ്രതീക്ഷയും വേണ്ടെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി. പ്രവർത്തകരെ തെരഞ്ഞെടുപ്പിൽ സഹായിക്കാത്തവർ നേതാക്കളെ സഹായിക്കാനും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ പലയിടത്തും പത്രിക തള്ളിപ്പോയി പരാജയം നേരിട്ട തിരിച്ചടിയിലാണ് യുഡിഎഫ്. ഇതിന് പിന്നാലെയാണ് പലയിടത്തും മുതിർന്ന നേതാക്കളടക്കം വിമതന്മാരായി രംഗത്തെത്തിയത്. പലയിടത്തും വിമതന്മാർ നേതൃത്വത്തിനെതിരെ കടുത്ത വിമശനങ്ങളും ഗുരുതര ആരോപണങ്ങളും ഉന്നയിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികള്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. അച്ചടക്കമുള്ള പ്രവര്‍ത്തകരായി പാര്‍ട്ടിക്കൊപ്പം ഒറ്റക്കെട്ടായി അണിചേരണം. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ ലീഗിന്റെ അതൃപ്തി ജില്ലാ കമ്മിറ്റിയുമായി സംസാരിച്ച ശേഷം പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ശബരിമല വിശ്വാസികളുടെ പ്രതിഷേധം യുഡിഎഫിനുള്ള വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327408/congress-alarming-the-tables-on-rebel-agitation-i-will-give-time-till-3-pm-tomorrow-after-that-rebel-will-be-expelled-the-party-k-muraleedharan-warns)