---
title: "തമിഴ്നാട്ടിലും ബി.എൽ.ഒ തൂങ്ങിമരിച്ചു: ജോലിഭാരം കാരണമെന്ന് കുടുംബം, അസ്വാഭാവിക മരണത്തിന് കേസെടുത്തു "
english_title: "BLO also committed suicide in Tamil Nadu,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327403/blo-also-committed-suicide-in-tamil-nadu"
published_at: "2025-11-23T10:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6922907f957c4_suicide.jpg"
keywords: []
---

# തമിഴ്നാട്ടിലും ബി.എൽ.ഒ തൂങ്ങിമരിച്ചു: ജോലിഭാരം കാരണമെന്ന് കുടുംബം, അസ്വാഭാവിക മരണത്തിന് കേസെടുത്തു 

> **Lead Summary:** തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) ജോലിയിലായിരുന്ന ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) ആത്മഹത്യചെയ്തു. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം .

## Article Content

തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) ജോലിയിലായിരുന്ന ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) ആത്മഹത്യചെയ്തു. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം .

തിരുക്കോയിലൂരിനടുത്ത് ശിവണാർതാങ്കളിലെ വില്ലേജ് അസിസ്റ്റന്റ് ജാഹിത ബീഗ(38)മാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. അമിത ജോലിഭാരവും മേലുദ്യോഗസ്ഥരുടെയും ഭരണകക്ഷിനേതാക്കളുടെയും സമ്മർദവും കാരണമാണ് മരണമെന്ന് കുടുംബവും സഹപ്രവർത്തകരും കുറ്റപ്പെടുത്തി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

എസ്‌.ഐ.ആറിന്റെ ഭാഗമായി എന്യൂമറേഷൻ ഫോം വിതരണംചെയ്യുന്ന ജോലിയിലായിരുന്നു ഇവർ. ഉദ്ദേശിച്ചത്ര ഫോം വിതരണംചെയ്യാൻ ഇവർക്കു കഴിഞ്ഞിരുന്നില്ല. ശേഖരിച്ച ഫോറങ്ങൾ ഡിജിറ്റൈസ് ചെയ്യാനും പറ്റിയില്ല. ഇതിന്റെപേരിൽ മേലുദ്യോഗസ്ഥരും പ്രാദേശിക ഡി.എം.കെ നേതാക്കളും ജാഹിതയെ ശാസിച്ചിരുന്നതായി ഭർത്താവ് മുബാറക് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327403/blo-also-committed-suicide-in-tamil-nadu)