---
title: "കൂടപ്പിറപ്പുകൾ അഴിക്കുള്ളിലേക്ക്; പീഡനക്കേസിനിടെ കഞ്ചാവ്, സഹോദരനെയും സഹോദരിയെയും കോടതി ശിക്ഷിച്ചത് ഏഴ് വര്‍ഷത്തെ തടവിന് "
english_title: "Cannabis case, rape case, Kozhikode, court convicts brother and sister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327386/cannabis-case-rape-case-kozhikode-court-convicts-brother-and-sister"
published_at: "2025-11-23T08:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6922768560ccd_kozhikkode.jpg"
keywords: []
---

# കൂടപ്പിറപ്പുകൾ അഴിക്കുള്ളിലേക്ക്; പീഡനക്കേസിനിടെ കഞ്ചാവ്, സഹോദരനെയും സഹോദരിയെയും കോടതി ശിക്ഷിച്ചത് ഏഴ് വര്‍ഷത്തെ തടവിന് 

> **Lead Summary:** **കോഴിക്കോട്: ** കഞ്ചാവ് കേസില്‍ പിടിയിലായ സഹോദരനെയും സഹോദരിയെയും ശിക്ഷിച്ച് കോടതി. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരന്‍, സഹോദരി സൂര്യ എന്നിവരെയാണ് ഏഴ് വര്‍ഷം തടവിലും 40,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.

## Article Content

**കോഴിക്കോട്: ** കഞ്ചാവ് കേസില്‍ പിടിയിലായ സഹോദരനെയും സഹോദരിയെയും ശിക്ഷിച്ച് കോടതി. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരന്‍, സഹോദരി സൂര്യ എന്നിവരെയാണ് ഏഴ് വര്‍ഷം തടവിലും 40,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.

കോഴിക്കോട് മുക്കം നീലേശ്വരത്തുനിന്നും 10 കിലോ കഞ്ചാവ് പിടിച്ച കേസിലാണ് ശിക്ഷാവിധി. 2020ല്‍ മുക്കം മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടെയാണ് നീലേശ്വരത്തെ വാടകവീട്ടില്‍ വച്ച് ഇരുവരെയും മുക്കം പോലീസ് പിടികൂടിയത്.

വയോധികയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യഗസ്ഥനായിരുന്ന എസ്ഐ സാജിദ് കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ബി.കെ സിജു കേസില്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

വടകരയിലെ എന്‍ഡിപിഎസ് കോടതിയാണ് ശിക്ഷ വിധിച്ചത് . സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജീഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327386/cannabis-case-rape-case-kozhikode-court-convicts-brother-and-sister)