---
title: "വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ കുടുംബ പ്രശ്നമെന്ന് സൂചന"
english_title: "Vellamunda, attack, women STABBED"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327378/vellamunda-attack-women-stabbed"
published_at: "2025-11-23T07:00:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692263fb9e7fb_STABBED.jpg"
keywords: []
---

# വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ കുടുംബ പ്രശ്നമെന്ന് സൂചന

> **Lead Summary:** **കൽപ്പറ്റ: **വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. വെള്ളമുണ്ട വാരാമ്പറ്റയിലാണ് സംഭവം. കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കൽപ്പറ്റ: **വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. വെള്ളമുണ്ട വാരാമ്പറ്റയിലാണ് സംഭവം. കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ആതിരയുടെ ഭർത്താവ് രാജുവാണ് ആക്രമിച്ചത്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.ദീർഘകാലമായി കുടുംബ തർക്കം നിലനിന്നിരുന്നു. അതാണ് ആക്രമണത്തിനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327378/vellamunda-attack-women-stabbed)