---
title: "ജോലി ഇവിടെയുണ്ടേ ... കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Job vacancies, opportunity at Kozhikode Regional Passport Office"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327345/job-vacancies-opportunity-at-kozhikode-regional-passport-office"
published_at: "2025-11-22T19:08:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921bd3c6fdee_JOB.jpg"
keywords: []
---

# ജോലി ഇവിടെയുണ്ടേ ... കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്: **റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് യംഗ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 വയസ്സിൽ താഴെ പ്രായമുള്ള ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം.

## Article Content

**കോഴിക്കോട്: **റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് യംഗ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 വയസ്സിൽ താഴെ പ്രായമുള്ള ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം.

> അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 21 ദിവസമാണ്. അപേക്ഷാ ഫോമും വിശദാംശങ്ങളും കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസ് വെബ്‌സൈറ്റിന്റെ ഹോം പേജിലെ "സർക്കുലറുകൾ" എന്ന ലിങ്കിൽ ലഭ്യമാണ്.([https://services1.passportindia.gov.in/psp/RPO/KozhikodeRPO](https://services1.passportindia.gov.in/psp/RPO/KozhikodeRPO))

**അപേക്ഷാ തീയതി നീട്ടി**

2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷ സെന്ററുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനുള്ള അപേക്ഷ iExaMS – ന്റെ വെബ്സൈറ്റ് ([https://sslcexam.kerala.gov.in](https://sslcexam.kerala.gov.in)) മുഖേന അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 27 വരെ നീട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327345/job-vacancies-opportunity-at-kozhikode-regional-passport-office)