---
title: "'കോളിഫ്ലവർ' കഴിക്കാത്തവരാണോ? എങ്കിൽ വേഗം കഴിച്ചു തുടങ്ങിക്കോളൂ ...."
english_title: "Benefits of cauliflower"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327335/benefits-of-cauliflower"
published_at: "2025-11-22T17:15:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921a2cca829f_HEALTH.jpg"
keywords: []
---

# 'കോളിഫ്ലവർ' കഴിക്കാത്തവരാണോ? എങ്കിൽ വേഗം കഴിച്ചു തുടങ്ങിക്കോളൂ ....

> **Lead Summary:** **** കോളിഫ്ലവർ കഴിക്കുന്നത് കൊണ്ട് ഒട്ടനവധി ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കാൻ പോകുന്നത് , എന്തൊക്കെയാണെന്നത് നോക്കാം .

## Article Content

**** കോളിഫ്ലവർ കഴിക്കുന്നത് കൊണ്ട് ഒട്ടനവധി ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കാൻ പോകുന്നത് , എന്തൊക്കെയാണെന്നത് നോക്കാം .

*1- വിറ്റാമിൻ സിയും മറ്റ് ആൻ്റി ഓക്‌സിഡൻ്റുകളും അടങ്ങിയ കോളിഫ്ലവർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.*

*2- കോളിഫ്ലവർ ഹൃദയാരോഗ്യത്തിനും അനുയോജ്യമായ പച്ചക്കറിയാണ്. സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിൻ്റെ സാന്നിധ്യം ആണ് ഇവ ഹൃദയാരോഗ്യത്തിന് അനുയോജ്യമായ പച്ചക്കറിയാക്കുന്നത്. കൂടാതെ കൊളസ്ട്രോളിനെ കുറയ്ക്കാനും കോളിഫ്ലവർ ഡയറ്റിൽ ഉൾപ്പെടുത്താം.*

*3- പൊട്ടാസ്യം ധാരാളം അടങ്ങിയ കോളിഫ്ലവർ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും സഹായിക്കും. കോളിഫ്ലവർ കഴിക്കുന്നത് കരളിൻ്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.*

*4- ഫൈബർ ധാരാളം അടങ്ങിയ കോളിഫ്ലവർ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാൽ മലബന്ധം അകറ്റാനും കുടലിൻ്റെ ആരോഗ്യത്തിനായും ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.*

*5 -രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും കോളിഫ്ലവർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.*

*6-  ഒരു കപ്പ് കോളിഫ്ലറിൽ മൂന്ന് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും കാർബോയും കുറഞ്ഞ കോളിഫ്ലവർ ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കും. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.*

*7 - തലച്ചോറിന്റെ വികാസത്തിന് വേണ്ട പല ഘടകങ്ങളും കോളിഫ്ലവറിൽ അടങ്ങിയിട്ടുണ്ട്. കോളിഫ്ലവർ സ്വാഭാവികമായും ഗ്ലൂട്ടൺ രഹിതമാണ്. കോളിൻ്റെ നല്ല ഉറവിടമാണ് കോളിഫ്ലവർ. ഓർമ്മയ്ക്കും മാനസികാരോഗ്യത്തിനും ആവശ്യമായ ഒരു പോഷകമാണിവ. അതിനാൽ തലച്ചോറിൻ്റെ ആരോഗ്യത്തിനായി ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327335/benefits-of-cauliflower)