---
title: "വോട്ടിന് വേണ്ടിയുള്ള കളികളേ... കോഴിക്കോട് കട്ടിപ്പാറയിൽ പ്രായപൂർത്തിയാകാത്തവർ വോട്ടർ പട്ടികയിൽ; പരാതിയുമായി എൽഡിഎഫ്"
english_title: "Kozhikode Kattippara, minors in voter list, complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327330/kozhikode-kattippara-minors-in-voter-list-complaint"
published_at: "2025-11-22T16:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69219c72157dd_voterlist.jpg"
keywords: []
---

# വോട്ടിന് വേണ്ടിയുള്ള കളികളേ... കോഴിക്കോട് കട്ടിപ്പാറയിൽ പ്രായപൂർത്തിയാകാത്തവർ വോട്ടർ പട്ടികയിൽ; പരാതിയുമായി എൽഡിഎഫ്

> **Lead Summary:** **കോഴിക്കോട്: ** പതിനെട്ട് വയസ് പൂർത്തിയാകാത്ത ആറ് പേരെ വോട്ടർ പട്ടികയിൽ ചേർത്തതായി പരാതി. കട്ടിപ്പാറയിലാണ് ആറ് പേരുടെ വോട്ട് ചേർത്തത്. 2007 ജനുവരി 1 ന് ശേഷം ജനിച്ചവർക്ക് വോട്ട് ചേർത്തത് രേഖകളിൽ കൃത്രിമം കാണിച്ചിട്ടാണ് എന്ന് പരാതിയിൽ പറയുന്നു.

## Article Content

**കോഴിക്കോട്: ** പതിനെട്ട് വയസ് പൂർത്തിയാകാത്ത ആറ് പേരെ വോട്ടർ പട്ടികയിൽ ചേർത്തതായി പരാതി. കട്ടിപ്പാറയിലാണ് ആറ് പേരുടെ വോട്ട് ചേർത്തത്. 2007 ജനുവരി 1 ന് ശേഷം ജനിച്ചവർക്ക് വോട്ട് ചേർത്തത് രേഖകളിൽ കൃത്രിമം കാണിച്ചിട്ടാണ് എന്ന് പരാതിയിൽ പറയുന്നു.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഉദ്യാഗസ്ഥരെ കൂട്ടുപിടിച്ചാണ് വോട്ട് ചേർത്തതെന്ന് എൽഡിഎഫ് ആരോപിച്ചു. കൃത്രിമത്വം കണ്ടെത്തിയതിന് പിന്നാലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫിസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327330/kozhikode-kattippara-minors-in-voter-list-complaint)