---
title: "അപേക്ഷയില്‍ പിഴവ്; കണ്ണൂരിൽ യൂഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി, എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍"
english_title: "UDF candidates' nominations rejected in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327301/udf-candidates-nominations-rejected-in-kannur"
published_at: "2025-11-22T14:42:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921804bef17e_KANNUR.jpg"
keywords: []
---

# അപേക്ഷയില്‍ പിഴവ്; കണ്ണൂരിൽ യൂഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി, എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

> **Lead Summary:** **കണ്ണൂര്‍: **തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകളിലെ രണ്ട് യൂഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി.

## Article Content

**കണ്ണൂര്‍: **തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകളിലെ രണ്ട് യൂഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി.

അപേക്ഷയിലെ പിഴവിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. നേരത്തെ, ഈ രണ്ട് പഞ്ചായത്തിലും രണ്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരാളികളില്ലായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളിയതോടെ കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 

കണ്ണപുരത്ത് 13-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ രേഷ്മ പി വി, 14-ാം വാര്‍ഡിലേക്ക് മത്സരിക്കുന്ന രതി പി എന്നിവര്‍ക്കാണ് എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്തത്. മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ മത്സരിക്കുന്ന ഐ വി ഒതേനന്‍, അടുവാപ്പുറം സൗത്തില്‍ മത്സരിക്കുന്ന സി കെ ശ്രേയ എന്നിവര്‍ക്കാണ് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല.

ആന്തൂര്‍ നഗരസഭയിലെ മോഴാറ വാര്‍ഡില്‍ മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജന്‍ എന്നിവര്‍ക്കും എതിരില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെ ആറിടങ്ങളിലും മറ്റ് പത്രികകളൊന്നും സമര്‍പ്പിക്കാതിരുന്നതോടെ എല്‍ഡിഎഫ് അവരുടെ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിച്ച് രംഗത്തെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327301/udf-candidates-nominations-rejected-in-kannur)