---
title: "കണ്ണൂരില്‍ സ്ഥാനാര്‍ഥിയെ പട്ടി കടിച്ചു; ആക്രമണം നാമനിര്‍ദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കായി പോകുമ്പോള്‍ "
english_title: "Dog attack, candidate bitten by dog ​​in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327289/dog-attack-candidate-bitten-by-dog-in-kannur-new"
published_at: "2025-11-22T14:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921768062adf_dog.jpg"
keywords: []
---

# കണ്ണൂരില്‍ സ്ഥാനാര്‍ഥിയെ പട്ടി കടിച്ചു; ആക്രമണം നാമനിര്‍ദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കായി പോകുമ്പോള്‍ 

> **Lead Summary:** **കണ്ണൂര്‍: ** കണ്ണൂരില്‍ സ്ഥാനാര്‍ഥിയെ പട്ടി കടിച്ചു . കണ്ണൂർ പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍നിന്നും മത്സരിക്കുന്ന സിഎംപി സ്ഥാനാര്‍ഥിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ ഒ.കെ. കുഞ്ഞനെയാണ് പട്ടി കടിച്ചത് .

## Article Content

**കണ്ണൂര്‍: ** കണ്ണൂരില്‍ സ്ഥാനാര്‍ഥിയെ പട്ടി കടിച്ചു . കണ്ണൂർ പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍നിന്നും മത്സരിക്കുന്ന സിഎംപി സ്ഥാനാര്‍ഥിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ ഒ.കെ. കുഞ്ഞനെയാണ് പട്ടി കടിച്ചത് .

നാമനിര്‍ദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കായി ചാലോട് കൃഷി ഭവനിലേക്ക് പോകുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് കുഞ്ഞന് കാലില്‍ കടിയേറ്റത്. സ്ഥാനാര്‍ഥിയെ കണ്ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനാലാണ് പയ്യാവൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സിഎംപി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327289/dog-attack-candidate-bitten-by-dog-in-kannur-new)