---
title: "പാതി നഗ്നമായി മൃതദേഹം, തലമൂടിയതിന് ശേഷം കയർ ഉപയോ​ഗിച്ച് പുറത്തേക്ക് വലിച്ചു കൊണ്ടുവന്നു; പാതിവഴിയിൽ എത്തിയതോടെ ബോധംപോയി -കൊച്ചി എസിപി"
english_title: "Thevara Konthuruthy murder "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327264/thevara-konthuruthy-murder"
published_at: "2025-11-22T12:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921608e540a1_WhatsApp_Image_2025-11-22_at_12.34.15_PM.jpeg"
keywords: []
---

# പാതി നഗ്നമായി മൃതദേഹം, തലമൂടിയതിന് ശേഷം കയർ ഉപയോ​ഗിച്ച് പുറത്തേക്ക് വലിച്ചു കൊണ്ടുവന്നു; പാതിവഴിയിൽ എത്തിയതോടെ ബോധംപോയി -കൊച്ചി എസിപി

> **Lead Summary:** **കൊച്ചി: **കൊച്ചി കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീ ലൈം​ഗിക തൊഴിലാളിയെന്ന് കൊച്ചി എസിപി സിബി ടോം.

## Article Content

**കൊച്ചി: **കൊച്ചി കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീ ലൈം​ഗിക തൊഴിലാളിയെന്ന് കൊച്ചി എസിപി സിബി ടോം.

ജോർജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നി​ഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാൾ ഒരു സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവർ ലൈം​ഗികത്തൊഴിലാളിയാണ്. ഇവരെ കൊണ്ടുവന്നതിന് ശേഷം ഇവർക്കിടയിൽ സാമ്പത്തിക തർക്കമുണ്ടായി.

പിന്നീട് ഇരുമ്പ് കമ്പി ഉപയോ​ഗിച്ച് തലക്ക് അടിച്ചെന്നാണ് ജോർജിന്റെ മൊഴി. മൃതദേഹം റോഡിൽ ഉപേക്ഷിക്കാനായിരുന്നു പ്ലാൻ. താൻ മദ്യലഹരിയിലായിരുന്നെന്നും ജോർജ് പറയുന്നു. അതിന് ശേഷം മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചു. അതിന് വേണ്ടിയാണ് ചാക്ക് അന്വേഷിച്ചുപോയത്.

പാതി ന​ഗ്നമായ നിലയിലാണ് സ്ത്രീയുടെ മൃതദേഹമുണ്ടായിരുന്നത്. മൃതദേഹത്തിന്റെ തലമൂടിയതിന് ശേഷം കയർ ഉപയോ​ഗിച്ച് പുറത്തേക്ക് വലിച്ചുകൊണ്ടുവന്നു എന്നാണ് ജോർജിന്റെ മൊഴിയിൽ പറയുന്നത്. റോഡിൽ ഉപേക്ഷിക്കാമെന്നായിരുന്നു ആലോചന.

പാതിവഴിയിൽ എത്തിയപ്പോഴേയ്ക്കും അബോധാവസ്ഥയിലേക്ക് വീണുപോയെന്നും ജോർജ് പറയുന്നു. കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നതായി എസിപി വ്യക്തമാക്കി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327264/thevara-konthuruthy-murder)