---
title: "സ്വ​കാ​ര്യ ബ​സി​ൽ നിന്ന്  വ​യോ​ധി​ക​ന്‍റെ ലക്ഷങ്ങൾ കവർന്നു; കോ​ഴി​ക്കോ​ട് സ്വദേശി അറസ്റ്റിൽ"
english_title: "Theft from a private bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327262/theft-from-a-private-bus"
published_at: "2025-11-22T12:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69215f9e9a5a5_crimeee.jpg"
keywords: []
---

# സ്വ​കാ​ര്യ ബ​സി​ൽ നിന്ന്  വ​യോ​ധി​ക​ന്‍റെ ലക്ഷങ്ങൾ കവർന്നു; കോ​ഴി​ക്കോ​ട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** മലപ്പുറം :**[ ** സ്വ​കാ​ര്യ ബ​സി​ൽ നിന്ന് വ​യോ​ധി​ക​ന്‍റെ 3.75 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ പ്രതി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കൂ​ട​ത്താ​യി പു​തി​യേ​ട​ത്ത് അ​ർ​ജു​ൻ ശ​ങ്ക​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

മലപ്പുറം :**[ ** സ്വ​കാ​ര്യ ബ​സി​ൽ നിന്ന് വ​യോ​ധി​ക​ന്‍റെ 3.75 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ പ്രതി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കൂ​ട​ത്താ​യി പു​തി​യേ​ട​ത്ത് അ​ർ​ജു​ൻ ശ​ങ്ക​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 23ന് ​വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ഞ്ചേ​രി പ​ട്ട​ർ​കു​ളം സ്വ​ദേ​ശി​യാ​യ 61കാ​ര​ന്‍റെ പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. മ​ഞ്ചേ​രി സീ​തി​ഹാ​ജി സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് കൃ​ത്രി​മ തി​ര​ക്കു​ണ്ടാ​ക്കി ബ​സി​ൽ ക​യ​റി വ​യോ​ധി​ക​ന്‍റെ പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റ് മു​റി​ച്ച് 25,000 രൂ​പ​യും 14,000 യു.​എ.​ഇ ദി​ർ​ഹ​വും (3,50,000 രൂ​പ) ക​വ​ർ​ന്ന കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ ഒ​ള​വ​ട്ടൂ​ർ വ​ട​ക്കും​പു​ലാ​ൻ അ​ബ്ദു​ല്ല​ക്കോ​യ എ​ന്ന ഷാ​ന​വാ​സ് (46), കൂ​ട്ടാ​ളി​ക​ളാ​യ കൊ​ണ്ടോ​ട്ടി കാ​ളോ​ത്ത് തൊ​ട്ടി​യ​ൻ​ക​ണ്ടി ജു​നൈ​സു​ദ്ദീ​ൻ (50), ഊ​ർ​ങ്ങാ​ട്ടി​രി ആ​ലി​ൻ​ചു​വ​ട് മ​ഞ്ഞ​ക്കോ​ട​വ​ൻ ദു​ൽ​കി​ഫ് ലി (45) ​എ​ന്നി​വ​രെ നേ​ര​ത്തേ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327262/theft-from-a-private-bus)