---
title: "കൊലപാതകം?  വാടകവീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി"
english_title: "Woman found dead in rented house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327258/woman-found-dead-in-rented-house-new"
published_at: "2025-11-22T12:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69215b5149ed1_dead.jpg"
keywords: []
---

# കൊലപാതകം?  വാടകവീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

> **Lead Summary:** **മൈസൂരു:** വാടകവീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹാസന്‍ ജില്ലയിലെ ബേലൂരിൽ

## Article Content

**മൈസൂരു:** വാടകവീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹാസന്‍ ജില്ലയിലെ ബേലൂരിൽ

വെള്ളിയാഴ്ച രാത്രി ചിക്കമഗളൂരു ജില്ലയിലെ മല്ലേനഹള്ളി ഗ്രാമത്തില്‍നിന്നുള്ള സ്പന്ദനയുടെ (34) മൃതദേഹമാണ് കണ്ടത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞശേഷം എട്ട് ദിവസമായി ബേലൂരില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.

രണ്ടുദിവസമായി വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംശയാസ്പദമായ സാഹചര്യത്തിലെ മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ബേലൂര്‍ പോലീസ് അറിയിച്ചു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327258/woman-found-dead-in-rented-house-new)