---
title: "യുവതിയുടേത് കൊലപാതകം ....! 'വീടിനുള്ളിൽ വെച്ച് കൊല നടത്തി, മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ  തളർന്നു വീണു' - കുറ്റം സമ്മതിച്ചിട്ടുണ്ട് ജോർജ്ജ്"
english_title: "Body of a young woman found tied in a sack in Thevara Konthuruthi, Kochi, more details revealed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327223/body-of-a-young-woman-found-tied-in-a-sack-in-thevara-konthuruthi-kochi-more-details-revealed-new"
published_at: "2025-11-22T10:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692140aca7e01_kochi_murder.jpg"
keywords: []
---

# യുവതിയുടേത് കൊലപാതകം ....! 'വീടിനുള്ളിൽ വെച്ച് കൊല നടത്തി, മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ  തളർന്നു വീണു' - കുറ്റം സമ്മതിച്ചിട്ടുണ്ട് ജോർജ്ജ്

> **Lead Summary:** **കൊച്ചി: **കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

## Article Content

**കൊച്ചി: **കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതായ വിവരവും പുറത്തുവരുന്നുണ്ട്.

വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൊലപാതക കാരണത്തിൽ അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.

പട്ടിയെ മൂടാന്‍ എന്ന് പറഞ്ഞാണ് ജോര്‍ജ് ചാക്ക് ചോദിച്ച് എത്തിയത്. രാത്രിയില്‍ ജോര്‍ജിന്‍റെ വീട്ടില്‍ നിന്നും വലിയ ശബ്ദം കേട്ടിരുന്നു എന്ന് ജോര്‍ജിന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളിയും വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327223/body-of-a-young-woman-found-tied-in-a-sack-in-thevara-konthuruthi-kochi-more-details-revealed-new)