---
title: "ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തയ്യൽത്തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം"
english_title: "A female seamstress dies after being electrocuted by an ironing board"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327218/a-female-seamstress-dies-after-being-electrocuted-by-an-ironing-board"
published_at: "2025-11-22T09:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69213cf5addda_shock.jpg"
keywords: []
---

# ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തയ്യൽത്തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം

> **Lead Summary:** **വിതുര: ( **[www.truevisionnews.com]** )** തയ്യൽത്തൊഴിലാളിയായ സ്ത്രീ തയ്യൽക്കടയിലെ ഇസ്തിരിപ്പെട്ടിയിൽനിന്നു വൈദ്യുതാഘാതമേറ്റു മരിച്ചു. വിതുര കോട്ടിയത്തറ മിത്രാനഗർ കിഷോർഭവനിൽ വിമലയാണ് മരിച്ചത്. ശിവൻകോവിൽ ജങ്ഷനിലെ വിമലയുടെ തയ്യൽക്കടയിൽവെച്ച് വെള്ളിയാഴ്ച വൈകീട്ട് നാലു പത്തോടെയായിരുന്നു സംഭവം.

## Article Content

**വിതുര: ( **[www.truevisionnews.com]** )** തയ്യൽത്തൊഴിലാളിയായ സ്ത്രീ തയ്യൽക്കടയിലെ ഇസ്തിരിപ്പെട്ടിയിൽനിന്നു വൈദ്യുതാഘാതമേറ്റു മരിച്ചു. വിതുര കോട്ടിയത്തറ മിത്രാനഗർ കിഷോർഭവനിൽ വിമലയാണ് മരിച്ചത്. ശിവൻകോവിൽ ജങ്ഷനിലെ വിമലയുടെ തയ്യൽക്കടയിൽവെച്ച് വെള്ളിയാഴ്ച വൈകീട്ട് നാലു പത്തോടെയായിരുന്നു സംഭവം.

ഇസ്തിരിപ്പെട്ടി സ്വിച്ച് ബോർഡിൽ കണക്ട് ചെയ്യാൻ ശ്രമിക്കവേ വൈദ്യുതാഘാതമേറ്റാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.നിലവിളികേട്ട് ഓടിയെത്തിയപ്പോൾ ഇവർ നിലത്തു കിടക്കുകയായിരുന്നെന്ന് സമീപത്തെ കടക്കാർ പറഞ്ഞു. പ്രഥമശുശ്രൂഷ നൽകിയശേഷം ഉടൻതന്നെ ഇവരെ വിതുര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇവരുടെ ഭർത്താവ് ഈ കടയിൽ നേരത്തേ ബാർബർ ഷോപ്പ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് ഇവർ തയ്യൽക്കട തുടങ്ങിയത്. കൃഷ്ണേന്ദു, കിഷോർ എന്നിവരാണ് മക്കൾ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്കു മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327218/a-female-seamstress-dies-after-being-electrocuted-by-an-ironing-board)