---
title: "കോഴിക്കോട് ഹോട്ടൽ മുറിയിൽ കയറി കത്തികാണിച്ച് മോഷണം: നാദാപുരം സ്വദേശികൾ പിടിയിൽ "
english_title: "Knife-wielding robbery in Kozhikode: Nadapuram natives arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327206/knife-wielding-robbery-in-kozhikode-nadapuram-natives-arrested"
published_at: "2025-11-22T08:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69212898621b0_kozhikkode_theft_case.jpg"
keywords: []
---

# കോഴിക്കോട് ഹോട്ടൽ മുറിയിൽ കയറി കത്തികാണിച്ച് മോഷണം: നാദാപുരം സ്വദേശികൾ പിടിയിൽ 

> **Lead Summary:** **കോഴിക്കോട് : ** ഹോട്ടൽ മുറിയിൽ കയറി കത്തികാണിച്ച് മോഷണം നടത്തിയ കേസിൽ രണ്ട് പേർ പൊലീസ്‌ പിടിയിൽ . കോഴിക്കോട് നാദാപുരം സ്വദേശികളായ മുഹമ്മദ് ഇർഫായി , അഫ്സൽ എന്നിവരാണ് പിടിയിലായത് .

## Article Content

**കോഴിക്കോട് : ** ഹോട്ടൽ മുറിയിൽ കയറി കത്തികാണിച്ച് മോഷണം നടത്തിയ കേസിൽ രണ്ട് പേർ പൊലീസ്‌ പിടിയിൽ . കോഴിക്കോട് നാദാപുരം സ്വദേശികളായ മുഹമ്മദ് ഇർഫായി , അഫ്സൽ എന്നിവരാണ് പിടിയിലായത് .

കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത് . കൊണ്ടോട്ടി സ്വദേശിയായ സാദിഖിന്റെ മുറിയിലേക്ക് തള്ളികടന്നാണ്‌ നാലംഗ സംഘം മോഷണം നടത്തിയത് .

കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൈയ്യിലുണ്ടായിരുന്ന 4000 രൂപയും ഗൂഗിൾ പേ വഴി 13,000 രൂപയും  മൊബൈൽ ഫോണും കൈക്കലാക്കി കടന്നുകളയുകയായിരുന്നു. 

സാദിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. സംഘത്തിലെ മറ്റ് രണ്ടുപേർക്കായി അന്വേഷണം ഊർജിതമാക്കി .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327206/knife-wielding-robbery-in-kozhikode-nadapuram-natives-arrested)