---
title: " മുഖം വെട്ടിതിളങ്ങാൻ  തൈര് ബെസ്റ്റാണ്, ഉപയോഗിക്കേണ്ട രീതി ...."
english_title: "Benefits of yogurt for a radiant face"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327204/benefits-of-yogurt-for-a-radiant-face"
published_at: "2025-11-22T08:24:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692126a58411f_thair.jpg"
keywords: []
---

#  മുഖം വെട്ടിതിളങ്ങാൻ  തൈര് ബെസ്റ്റാണ്, ഉപയോഗിക്കേണ്ട രീതി ....

> **Lead Summary:** **** മുഖം വെട്ടിതിളങ്ങാനും മുഖത്തെ പാടുകൾ മാറാനും ഏറ്റവും നല്ല ഒന്നാണ് തൈര് . പതിവായി തൈര് ഉപയോഗിക്കുന്നത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കും. തൈരിൽ ആൻ്റിഓക്‌സിഡൻ്റ് മുഖത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നു.

## Article Content

**** മുഖം വെട്ടിതിളങ്ങാനും മുഖത്തെ പാടുകൾ മാറാനും ഏറ്റവും നല്ല ഒന്നാണ് തൈര് . പതിവായി തൈര് ഉപയോഗിക്കുന്നത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കും. തൈരിൽ ആൻ്റിഓക്‌സിഡൻ്റ് മുഖത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നു.

*ഒന്ന്*

*അരക്കപ്പ് തൈര്, ഒരു അവോക്കാഡോ, 2 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക.ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായിക്കും.*

*ആരോഗ്യമുള്ളതോ തിളങ്ങുന്നതോ ആയ ചർമ്മത്തിന് ആവശ്യമായ പ്രോട്ടീനുകൾ, വിറ്റാമിൻ ഡി, പ്രോബയോട്ടിക്സ് എന്നിവ തെെരിൽ അടങ്ങിയിട്ടുണ്ട്.*

*രണ്ട്*

*അരക്കപ്പ് തൈര്, 1 ടേബിൾ സ്പൂൺ മഞ്ഞൾ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.*

*മൂന്ന്*

*1 ടേബിൾ സ്പൂൺ തൈര്, 1 ടേബിൾസ്പൂൺ ഓട്സ് പൊടിച്ചത്, ½ ടേബിൾ സ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക.ശേഷം ഈ പാക്ക മുഖത്തും കഴുത്തിലുമായി പുരട്ടുക. ചർമ്മത്തെ പുറംതള്ളാനും മുഖം വൃത്തിയാക്കാനും ഓട്‌സ് ഉപയോഗിക്കാം.*

*
*

*
*

*
*

*
*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327204/benefits-of-yogurt-for-a-radiant-face)