---
title: "ആഷസ് ത്രില്ലർ; ആദ്യ ദിനം ഫൈവ് വിക്കറ്റ് ഹോൾട്ട് നേടി മിച്ചൽ സ്റ്റാർക്കിൻ്റെ ഒപ്പം ബെൻ സ്റ്റോക്സിൻ്റെയും മികച്ച പ്രകടനം "
english_title: "England - Australia Test, Mitchell Starc"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327187/england-australia-test-mitchell-starc"
published_at: "2025-11-21T22:13:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692096e3cf963_sports.jpg"
keywords: []
---

# ആഷസ് ത്രില്ലർ; ആദ്യ ദിനം ഫൈവ് വിക്കറ്റ് ഹോൾട്ട് നേടി മിച്ചൽ സ്റ്റാർക്കിൻ്റെ ഒപ്പം ബെൻ സ്റ്റോക്സിൻ്റെയും മികച്ച പ്രകടനം 

> **Lead Summary:** ** **ഇംഗ്ലണ്ട് - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയായ ആഷസിന്റെ ചരിത്രത്തിലെ തന്നെ അപൂർവ്വം ചില സംഭവങ്ങളാണ് വെള്ളിയാഴ്ച പെർത്തിൽ നടന്നത്. ആഷസിന്റെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ 19 വിക്കറ്റുകളാണ് വീണത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തുടർച്ചയായ പേസിലും പിളർപ്പിലും ബാറ്റിംഗ് തകർച്ച നേരിട്ടു എന്നാണ് വസ്തുത.

## Article Content

** **ഇംഗ്ലണ്ട് - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയായ ആഷസിന്റെ ചരിത്രത്തിലെ തന്നെ അപൂർവ്വം ചില സംഭവങ്ങളാണ് വെള്ളിയാഴ്ച പെർത്തിൽ നടന്നത്. ആഷസിന്റെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ 19 വിക്കറ്റുകളാണ് വീണത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തുടർച്ചയായ പേസിലും പിളർപ്പിലും ബാറ്റിംഗ് തകർച്ച നേരിട്ടു എന്നാണ് വസ്തുത.

ടോസ് നേടിയതിന് ശേഷം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ബാറ്റിംഗിന് അയച്ച ഇംഗ്ലണ്ട്, മിച്ചൽ സ്റ്റാർക്ക് ബൗളിംഗ് മികവിൽ 172 റൺസിന് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തകർത്തു. സ്റ്റാർക്കിൻ്റെ വിനാശകരമായ 7-58 ബൗളിംഗ് മികവിൽ സന്ദർശകരെ ഓസ്‌ട്രേലിയ കീറിമുറിച്ചു. ആഷസ് പരമ്പരയിൽ തന്നെ മികച്ച പ്രകടനമാണ് മിച്ചൽ സ്റ്റാർക്കിൻ്റെത്.

ഹാരി ബ്രൂക്ക് (52), ഒല്ലി പോപ്പ് (46) എന്നി ഇംഗ്ലീഷ് ബാറ്റർമാർ മാത്രമാണ് പ്രതിരോധം ഉയർത്തിയത്. എന്നാൽ ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ സ്റ്റാർക്ക് പേസ് മുൻപിൽ അവർ പോലും കീഴടങ്ങി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയൻ മുന്നേറ്റ നിര ജോഫ്ര ആർച്ചറിൻ്റെയും ബെൻ സ്റ്റോക്സിൻ്റെയും ബൗളിംഗ് നിരയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 31 റൺസെടുക്കുന്നതിനിടെ തന്നെ ഓസ്ട്രേലിയൻ ടീമിന് നാലുവിക്കറ്റ് നഷ്ടമായി. അരങ്ങേറ്റക്കാരൻ ജെയ്ക്ക് വെറ്ററാൾഡ് ഡക്കായി മടങ്ങി. മാർനാസ് ലബുഷെയ്ൻ(9), സ്റ്റീവ് സ്മിത്ത്(17), ഉസ്മാൻ ഖവാജ(2) എന്നിവരും ഒന്നാം ഇന്നിംഗ്സിൽ നിരാശപ്പെടുത്തി.

അഞ്ചാം വിക്കറ്റിൽ ട്രാവിസ് ഹെഡും കാമറൂൺ ഗ്രീനും ചേർന്നാണ് പിന്നീട് ഓസ്ട്രേലിയൻ ടീമിനെ രക്ഷാപ്രവർത്തനം നടത്തിയത്. ഹെഡ് 21 റൺസും ഗ്രീൻ 24 റൺ സുമെടുത്ത് മടങ്ങി. അലക്‌സ് ക്യാരി(26), മിച്ചൽ സ്റ്റാർക്ക്(12), സ്‌കോട്ട് ബോൾണ്ട്(0) എന്നിവരും പുറത്തായതോടെ ഓസീസ് 121-9 എന്ന നിലയിലേക്ക് വീണു. ഇംഗ്ലണ്ടിനായി ബെൻ സ്‌റ്റോക്‌സ് അഞ്ചുവിക്കറ്റെടുത്ത് തിളങ്ങി. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഒന്നാമിന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ 49 റണ്‍സ് പിന്നിലാണ് ഓസ്ട്രേലിയൻ ടീം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327187/england-australia-test-mitchell-starc)