---
title: "എൽ ഡി എഫ് നേർക്കുനേർ: കോഴിക്കോട് നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ "
english_title: "Local body elections, Nadapuram Grama Panchayat, LDF has two candidates"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327152/local-body-elections-nadapuram-grama-panchayat-ldf-has-two-candidates-new"
published_at: "2025-11-21T17:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69204eb81a833_lfd_flage.jpg"
keywords: []
---

# എൽ ഡി എഫ് നേർക്കുനേർ: കോഴിക്കോട് നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ 

> **Lead Summary:** **കോഴിക്കോട് : ** നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ . നാദാപുരം പഞ്ചായത്തിലെ ഇയ്യംങ്കോട് ഒന്നാം വാർഡിൽ നിന്നാണ് സി പി ഐ എമ്മും സി പി ഐയും നാമനിർദ്ദേശ പത്രിക നൽകിയത് . ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് ചർച്ചകൾ നടത്തിയെങ്കിലും ഇരുകൂട്ടരും പിന്തിയാൻ തയ്യാറായില്ല .

## Article Content

**കോഴിക്കോട് : ** നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ . നാദാപുരം പഞ്ചായത്തിലെ ഇയ്യംങ്കോട് ഒന്നാം വാർഡിൽ നിന്നാണ് സി പി ഐ എമ്മും സി പി ഐയും നാമനിർദ്ദേശ പത്രിക നൽകിയത് . ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് ചർച്ചകൾ നടത്തിയെങ്കിലും ഇരുകൂട്ടരും പിന്തിയാൻ തയ്യാറായില്ല .

മുന്നണി ധാരണ പ്രകാരം സി പി ഐക്ക് നൽകിയതാണ് ഒന്നാം വാർഡ്. പാർട്ടി ചിഹ്നത്തിൽ ദിനേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പ്രചാരണം അടക്കം നടത്തിയിരുന്നു .

എന്നാൽ ഇവിടെ സി പി ഐക്ക് വോട്ടില്ലെന്നും പരമാവധി വോട്ടുകൾ ഉള്ളത് സി പി ഐ എമ്മിനാണെന്നും, അതിനാൽ തന്നെ ഇയ്യംങ്കോട് സി പി ഐ എമ്മാണ് മത്സരിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി വാർഡ് കമ്മറ്റി രംഗത്ത് വന്നു .

നേതൃത്വമായി ചർച്ച നടത്തിയെങ്കിലും സി പി ഐക്ക് നൽകിയ സീറ്റ് തിരിച്ചെടുക്കാൻ ആവില്ലെന്നും സി പി ഐ തന്നെ മത്സരിക്കണമെന്നും നേതൃത്വം വ്യക്തമാക്കി . എന്നാൽ നാമ നിർദ്ദേശ പത്രിക പിൻവലിക്കില്ലെന്ന് സി പി ഐ എമ്മും നിലപാട് ഉറപ്പിച്ചു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327152/local-body-elections-nadapuram-grama-panchayat-ldf-has-two-candidates-new)