---
title: "ഹൃദയാഘാതം; കണ്ണൂർ സ്വദേശിയായ  ബിസിനസുകാരൻ ബെംഗളൂരുവിൽ മരിച്ചു"
english_title: "Kannur native dies of heart attack in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327140/kannur-native-dies-of-heart-attack-in-bengaluru"
published_at: "2025-11-21T16:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692044d52e30e_heartattack.jpg"
keywords: []
---

# ഹൃദയാഘാതം; കണ്ണൂർ സ്വദേശിയായ  ബിസിനസുകാരൻ ബെംഗളൂരുവിൽ മരിച്ചു

> **Lead Summary:** **ബെംഗളൂരു: ** ഹൃദയാഘാതത്തെ തുടർന്ന് മലയാളി ബിസിനസുകാരൻ ബെംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ് ആണ് മരിച്ചത്.

## Article Content

**ബെംഗളൂരു: ** ഹൃദയാഘാതത്തെ തുടർന്ന് മലയാളി ബിസിനസുകാരൻ ബെംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ് ആണ് മരിച്ചത്.

ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബെംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശ്ശേരി റസ്റ്റോറൻ്റ് ഉടമകളിൽ ഒരാളാണ്.

ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ആൾ ഇന്ത്യ കെഎംസിസി ബെംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ശിഹാബ് തങ്ങൾ സെൻ്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്‌ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. ഖബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327140/kannur-native-dies-of-heart-attack-in-bengaluru)